ഹഫീസ് സയീദിനെതിരെ കേസെടുക്കാനാവില്ലെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് അമേരിക്ക; നിയമാധികാരം പൂര്‍ണമായി ഉപയോഗിച്ച് ഹഫീസ് സയീദിനെ നേരിടണമെന്ന് ആവശ്യം

ഹഫീസ് സയീദിനെതിരെ കേസെടുക്കാനാവില്ലെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് അമേരിക്ക; നിയമാധികാരം പൂര്‍ണമായി ഉപയോഗിച്ച് ഹഫീസ് സയീദിനെ നേരിടണമെന്ന് ആവശ്യം

ന്യൂയോര്‍ക്ക് : അമേരിക്കക്കാരടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയീദിനെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് അമേരിക്ക രംഗത്തെത്തി. ‘സയീദ് സാഹിബി’ന് എതിരെ പാകിസ്ഥാനില്‍ കേസുകളൊന്നും നിലവിലില്ലെന്നും നടപടിയെടുക്കാനാവില്ലെന്നുമുള്ള പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുടെ പ്രസ്താവനയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ലഷ്‌കറെ തോയ്ബ ഭീകര സംഘടനയുടെ സ്ഥാപകനായ ഹഫിസ് സയീദിനെ അന്താരാഷ്ട്ര ഭികരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതാണെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് ഹെതര്‍ നുവെറ്റ് പറഞ്ഞു. അമേരിക്കക്കാരക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ് സയീദ്. നിയമാധികാരം പൂര്‍ണമായി ഉപയോഗിച്ച് സയീദിനെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നുവെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഹഫീസ് സയീദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം നിരവധി തവണ അവതരിപ്പിക്കപ്പെട്ടെങ്കിലും പാകിസ്ഥാന്റെ ഉറ്റ സുഹൃത്ത് ചൈന അത് വീറ്റോ ചെയ്തിരുന്നു.

Comments

comments

Categories: FK News, Politics, World