ഇരട്ട പദവി പ്രശ്‌നത്തില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ; കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ഇരട്ട പദവി പ്രശ്‌നത്തില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ; കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 20 ഭരണകക്ഷി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നല്‍കി. 20 എംഎല്‍എമാര്‍ ഇരട്ട പദവി നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാനുള്ള നടപടി. ഭരണഘടനാ പ്രകാരം എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യാപിക്കേണ്ടത് രാഷ്ട്രപതിയാണ്. അല്‍ക ലാംബയും ജര്‍ണയില്‍ സിംഗും അടക്കമുള്ളവര്‍ അയോഗ്യരാക്കേണ്ട പട്ടികയിലുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണെ്‌ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2015 മാര്‍ച്ചില്‍ 20 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറമാരായി നിയമിച്ച കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയാണ് വിവാദത്തിലായത്. എംഎല്‍എയെന്ന നിലയിലും പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നു. പ്രതി്പക്ഷ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തീരുമാനത്തെ ചോദ്യം ചെയ്യുകയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുകയുമായിരുന്നു. നിയമനങ്ങള്‍ പിന്നീട് ഡല്‍ഹി റദ്ദാക്കിയെങ്കിലും അയോഗ്യത സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായെടുത്തു.

തത്കാലം കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയില്ല

70 അംഗ നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് 65 അംഗങ്ങളുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 36 എംഎല്‍എമാരുടെ പിന്തുണയാണ്. 20 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാലും 45 അംഗങ്ങളുടെ പിന്തുണയുള്ള സ്ഥിരിത്ത് തത്കാലം കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയില്ല.

 

Comments

comments

Categories: FK News, Politics

Related Articles