പദ്മാവത് വിലക്കിന് സുപ്രീംകോടതിയുടെ സ്‌റ്റേ; പ്രദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്ന് കോടതി; തീയേറ്ററുകള്‍ കത്തിക്കുമെന്ന് കര്‍ണി സേന

പദ്മാവത് വിലക്കിന് സുപ്രീംകോടതിയുടെ സ്‌റ്റേ; പ്രദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്ന് കോടതി; തീയേറ്ററുകള്‍ കത്തിക്കുമെന്ന് കര്‍ണി സേന

ന്യൂഡല്‍ഹി : ചിറ്റോര്‍ റാണി പദ്മാവതിയുടെ ജീവിതം പ്രമേയമാക്കിയ സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്മാവതിന് ഗുജറാത്ത്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളേര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ക്രമസമാധാന നില തകരാതെ സൂക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാ പരമായ ബാധ്യതയുണ്ടെന്നും സിനിമയുടെ പ്രദര്‍ശനത്തിനിടെ അനാവശ്യ സംഭവങ്ങളുണ്ടാകുന്നത് തടയണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശം നല്‍കി. സിനിമയുടെ പ്രൊഡ്യൂസര്‍മാരായ വിയാകോം 18 നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. അതേസമയം സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന് എതിര്‍പ്പുമായി രംഗത്തുള്ള രജപുത്ര സംഘടനയായ കര്‍ണി സേന വ്യക്തമാക്കി. സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് സര്‍ക്കാരിനും കര്‍ണി സേന കത്ത് നല്‍കി.

Comments

comments

Categories: FK News, Movies, Politics