ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ മേഖല വീണ്ടും തുറന്നു

ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ മേഖല വീണ്ടും തുറന്നു

യാത്രികര്‍ക്ക് മികച്ച സേവനം ഉറപ്പ് വരുത്താനാണ് വീണ്ടും ഡ്യൂട്ടി ഫ്രീ ഏരിയ തുറന്നതെന്ന് അധികൃതര്‍

ഷാര്‍ജ: നവീകരണങ്ങള്‍ക്ക് ശേഷം ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഏരിയ വീണ്ടും തുറന്നു. നിരവധി കൂട്ടിച്ചേര്‍ക്കലുകളും മോഡിഫിക്കേഷനും നടത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാനാണ് ഡ്യൂട്ടി ഫ്രീ ഏരിയ വീണ്ടും തുറന്നിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മൊത്തം 1,800 സ്‌ക്വയര്‍ മീറ്ററിലാണ് പുതിയ ഏരിയ തുറന്നിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഷേഖ് ഖാലിദ് ബിന്‍ ഇസ്സാം അല്‍ ഖൈസിമി, ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ, ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്റ്റര്‍ ഷേഖ് ഫൈസല്‍ ബിന്‍ സൗദ് അല്‍ ഖാസിമി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ മികവുറ്റ സേവനങ്ങള്‍ തുടരുന്നതിന്റെ ഭാഗമാണ് ഡ്യൂട്ടി ഫ്രീ ഏരിയ വീണ്ടും തുറന്നത്. ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവങ്ങളും സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ലഭഅയമാക്കുക-അല്‍ മിദ്ഫ പറഞ്ഞു. 1977ലാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

 

Comments

comments

Categories: Arabia