ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് ഇന്ത്യ; പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് ഇന്ത്യ; പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം തുടരുന്നതിനിടെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പലസ്തീന്‍ സന്ദര്‍ശനം സ്ഥിരീകരിച്ച് ഇന്ത്യയുടെ നയതന്ത്രം. ഫെബ്രുവരി 10ന് നരേന്ദ്രമോദി പലസ്തീനിലെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ജോര്‍ദാനിലെ അമാനില്‍ നിന്ന് ഹെലികോപ്ടറിലാവും പലസ്തീന്‍ തലസ്ഥാനമായ റമല്ലയിലെത്തുക. ഇസ്രായേല്‍ വിരോധികളും ഉറ്റ സുഹൃത്തുക്കളുമായ ഗള്‍ഫ് രാജ്യങ്ങളെ പിണക്കാതിരിക്കാനാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-ഇസ്രയേല്‍ സഹകരണം ശക്തമായി വരുന്നതിനെ സംശയദൃഷ്ടിയോടെയാണ് പലസ്തീന്‍ പക്ഷം കാണുന്നത്. അതേസമയം ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്ക കൊണ്ടുവന്ന യുഎന്‍ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ വോട്ട് ചെയ്തതും ഇതേ സാഹചര്യം മുന്‍നിര്‍ത്തിയാണ്. വലിയ വിമര്‍ശനമാണ് മോദി സര്‍ക്കാര്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ ഇതിന്റെ പേരില്‍ കേട്ടത്. എന്നാല്‍ ഒരു വോട്ട് ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെ ബാധിക്കില്ലെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിക്കുകയും ആരോഗ്യം, ഐടി, കൃഷി അടക്കം 5 മേഖലകളില്‍ സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിടുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News, Politics, World