മുംബൈ ഭീകരാക്രമണത്തിന്റെ ഉണങ്ങാത്ത മുറിവു പേറുന്ന നരിമാന്‍ ഹൗസിലേക്ക് നെതന്യാഹുവും മോശെയും എത്തി; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ ഉണങ്ങാത്ത മുറിവു പേറുന്ന നരിമാന്‍ ഹൗസിലേക്ക് നെതന്യാഹുവും മോശെയും എത്തി; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

മുംബൈ : ഒന്‍പത് വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 നിരപരാധികള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദരാഞ്ജലികളര്‍പ്പിച്ചു. ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട താജ് ഹോട്ടലിന് സമീപം നിര്‍മിച്ച സ്മാരകത്തില്‍ നെതന്യാഹുവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പുഷ്പങ്ങളര്‍പ്പിച്ചു. ഇസ്രയേലുകാര്‍ക്കെതിരെ ആക്രമണം നടന്ന നരിമാന്‍ ഹൗസിലെത്തിയും നെതന്യാഹു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടെങ്കിലും അത്ഭുതകരപമായി രക്ഷപെട്ട മോശെ ഹോള്‍സ്‌ബെര്‍ഗെന്ന ബാലനെയും അദ്ദേഹം കണ്ടു. മോശെയുടെ അച്ഛന്‍ റബ്ബി ഗബ്രിയേലും അമ്മ റിവ്കയും പാകിസ്ഥാന്‍ ഭീകരരുടെ വെടിയേറ്റാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മോശെയെ വിട്ടിലെത്തി കാണുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News, Politics