‘ഐ ലവ് 9 മന്ത്‌സിന്’ ഇന്ത്യ ഇസ്രായേല്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡ്

‘ഐ ലവ് 9 മന്ത്‌സിന്’ ഇന്ത്യ ഇസ്രായേല്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡ്

കൊച്ചി: മൂന്ന് മലയാളി വനിതാ സംരംഭകര്‍ തുടക്കമിട്ട മാതൃത്വ പരിരക്ഷാ പ്രസ്ഥാനമായ ‘ഐ ലവ് 9 മന്ത്‌സ്’ ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തില്‍ ഇന്ത്യ ഇസ്രായേല്‍ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡിന് അര്‍ഹമായി. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്.

തുടക്കം മുതല്‍ 25 ലക്ഷത്തിന്റെസീഡ് ഫണ്ട് സഹായമടക്കം ചെയ്ത്‌കെ എസ്‌ഐ ഡി സി ഒപ്പം നിന്നതായിഐ ലവ് 9 മന്ത്‌സ്ചീഫ് ഓപറേറ്റിങ്ഓഫീസറും സഹ സ്ഥാപകയുമായ അഞ്ജലി രാജ് പറഞ്ഞു. ഐ ലവ് 9 മന്ത്‌സ് ആപ്പ് ഡൗണ്‍ലോഡ്‌ചെയ്തവരില്‍ അന്‍പത് ശതമാനത്തിലേറെയുംകേരളത്തില്‍ നിന്നുള്ളവര്‍ ആണെന്നും അവര്‍ പറഞ്ഞു.

ഐ ലവ് 9 മന്ത്‌സിന്റെഎംഹെല്‍ത്ത് പ്ലാറ്റ്‌ഫോമിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള പ്രസവശുശ്രൂഷയും പ്രസവത്തിന് മുന്‍പുള്ള ശുശ്രൂഷയുംലഭ്യമാക്കുന്നു. സാമൂഹ്യ. സാമ്പത്തിക, ഭൂമിശാസ്ത്രപരമായ വേര്‍തിരിവുകളില്ലാതെ എല്ലാസ്ത്രീകള്‍ക്കും സേവനം ലഭിക്കും എന്നതാണ് പ്രത്യേകത. യുണിസെഫ് നിര്‍വചിച്ചിട്ടുള്ള പ്രയോറിറ്റി ഇന്റര്‍വെന്‍ഷന്‍ അനുസരിച്ച് ഗര്‍ഭധാരണത്തിന് മുന്‍പ് മുതല്‍ ഗര്‍ഭധാരണത്തിന് ശേഷം വരെയുള്ള കാലയളവില്‍ ആവശ്യമായ സേവനം ഇതിലൂടെ ലഭിക്കും. അനായാസം ഉപയോഗിക്കാവുന്ന ഈ ആപ്പില്‍ നാലായിരം മിനിറ്റിലേറെദൈര്‍ഘ്യമുള്ള പ്രീ പ്രെഗ്‌നന്‍സി, പോസ്റ്റ് പ്രെഗ്‌നന്‍സി, വ്യായാമ വീഡിയോകള്‍, ഗര്‍ഭിണികളുടെ ആരോഗ്യത്തെയുംസുരക്ഷയെയും സംബന്ധിച്ച പഠന കഌസുകള്‍, ബ്ലോഗ്, പൊടിക്കൈകള്‍, ലേഖനങ്ങള്‍, വ്യക്തിഗത ചോദ്യോത്തര ഫോറം, പത്തോളംസൗജന്യ മറ്റേര്‍ണല്‍ & ഇന്‍ഫന്റ് ട്രാക്കേഴ്‌സ് എന്നിവയടങ്ങിയിട്ടുണ്ട്.

ശിശുമരണ നിരക്കും ഗര്‍ഭിണികളുടെ മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായികേന്ദ്ര ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന ബര്‍ത്ത് കമ്പാനിയനുകളുംഐ ലവ് 9 മന്ത്‌സ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, പൊതു ആശുപത്രികള്‍, കോര്‍പ്പറേറ്റുകള്‍, എന്‍ജിഒകള്‍, സ്വയം സഹായ സംഘങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെസഹായത്തോടെ മറ്റേര്‍ണല്‍ വെല്‍നസ്‌രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് വെല്‍നസ് ഡയറക്ടറും സഹ സ്ഥാപകയുമായ ഗംഗാ രാജ് പറഞ്ഞു.

 

Comments

comments