അദീപ് അഹമ്മദിന് ഹുറൂണ്‍ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്

അദീപ് അഹമ്മദിന് ഹുറൂണ്‍ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്

കൊച്ചി: ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് അവാര്‍ഡ് ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീപ് അഹമ്മദിന്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നല്‍കുന്നതാണ് ഹുറൂണ്‍ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ്.

1999 ല്‍ ഗവേഷണ യൂണിറ്റായി പ്രവര്‍ത്തനം ആരംഭിച്ച ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്‍കോര്‍പ്പറേറ്റ് പിന്നീട് ബിസിനസ് മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കുന്ന പ്രസാധക കമ്പനിയായി വളരുകയായിരുന്നു.

ഹോസ്പിറ്റാലിറ്റി, ഓര്‍ഗനൈസ്ഡ് റീട്ടെയില്‍, ധനകാര്യ സേവനങ്ങളില്‍ ആഗോളതലത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദീപ് അഹമ്മദ്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി14 ഹോള്‍ഡിങ്‌സ്. 2014 ല്‍ സ്ഥാപിതമായ ട്വന്റി14 ആഗോള ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി കഴിഞ്ഞു. യു കെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി 650 മില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്.

2015 ല്‍ കൊച്ചിയിലെ ഒരു ഹോട്ടല്‍ ഏറ്റെടുത്താണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്വന്റി14 ഹോള്‍ഡിങ്‌സ് തുടക്കം കുറിച്ചത്. ഇത് പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ഇതിനു പുറമെ ബംഗളൂരുവില്‍ രണ്ടു പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉടന്‍ പദ്ധതികള്‍ തുടങ്ങും.

അഭിഷേക് ലോധ (ലോധ ഡെവലപ്പേഴ്‌സ്),നിരഞ്ജന്‍ ഹീരാനന്ദനി (ഹീരാനന്ദനി ഡെവലപ്പേഴ്‌സ്), ഇര്‍ഫാന്‍ റസാഖ് (പ്രെസ്റ്റിജ് ഗ്രൂപ്പ്), ആനന്ദ് പിരമ (പിരമല്‍ റിയാലിറ്റി) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.

 

Comments

comments