സംരംഭകത്വ ആവാസവ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍

സംരംഭകത്വ ആവാസവ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍

സിഎംഎയുടെ 21-ാമത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ ജനുവരി 20, 21 തിയതികളില്‍ നടക്കും

കാലിക്കട്ട് മാനേജ്‌മെന്റ് അസോസിയേഷന്റെ (സിഎംഎ) 21ാമത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ (എഎംസി) ഈ മാസം 20, 21 തിയതികളില്‍ കോഴിക്കോട് ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടക്കും. ‘ബ്രിക്‌സ് ബില്‍ഡിംഗ് എന്റര്‍പ്രൈസസ്-വിഷന്‍ ടു ആക്ഷന്‍’ എന്നതാണ് സംരംഭകത്വ പ്രോല്‍സാഹനത്തിന് പ്രാധാന്യം നല്‍കുന്ന 21ാമത് എഎംസിയുടെ മുഖ്യ വിഷയം. സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സംരംഭകര്‍ക്കും പ്രധാന്യമുള്ള ആറു വിഷയങ്ങള്‍ സിഎംഎയുടെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ കൈകാര്യം ചെയ്യും. മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡ് ബില്‍ഡിംഗ്: സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും നേരിടുന്ന വെല്ലുവിൡകള്‍, സംരംഭത്തിന്റെ തുടക്കത്തിലും വികസന ഘട്ടത്തിലും നേരിടുന്ന എച്ച്ആര്‍ വെല്ലുവിൡകള്‍, എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് സംവിധാനത്തിന്റെ പ്രാധാന്യം, സംരംഭകത്വ ധനകാര്യം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി രൂപീകരണം, ഉപഭോക്ത്യ അധിഷ്ഠിതമായ ഡിസൈന്‍ ആശയം എന്നീ വിഷയങ്ങളാണ് പ്രധാനമായും സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. 1996ല്‍ സ്ഥാപിതമായ സിഎംഎ, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള ഏറ്റവും മികച്ച പ്രാദേശിക മാനേജ്‌മെന്റ് അസോസിയേഷനുകളിലൊന്നാണ്. വടക്കന്‍ മലബാറില്‍ ആരോഗ്യപരമായ സംരംഭകത്വ, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുവാനും വികസിപ്പിക്കാനും സഹായിക്കുന്നതിലാണ് എഎംസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹരി മേനോന്‍- മുഖ്യാതിഥി
സഹസ്ഥാപകന്‍ & സിഇഒ, ബിഗ്ബാസ്‌ക്കറ്റ്‌ഡോട്ട്‌കോം

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ് ബിഗ്ബാസ്‌ക്കറ്റ്‌ഡോട്ട്‌കോം. 2011 ഡിസംബറില്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് ഇന്ത്യയിലെ 25 ല്‍ പരം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. മണിപ്പാല്‍ ഗ്രൂപ്പ്, സിറ്റി & ഗില്‍ഡ്‌സ് (യുകെ) എന്നിവരുടെ സംയുക്ത വിദ്യാഭ്യാസ സംരംഭമായ ഇന്ത്യാസ്‌കില്‍സിന്റെ സിഇഒ ആയിരുന്നു അദ്ദേഹം.

വിപ്രോയില്‍ ബിസിനസ് മേധാവി (ഇന്‍ഫോടെക് ബിസിനസ്) ആയി കരിയര്‍ തുടങ്ങിയ ഹരി മേനോന്‍ പ്ലാനറ്റ്ഏഷ്യഡോട്ട്‌കോമില്‍ പ്രോഗ്രാം മാനേജ്‌മെന്റ് മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ബിഗ്ബാസ്‌ക്കറ്റ് ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം കമ്പനിയുടെ സ്ഥാപക ടീമിനൊപ്പം ചേര്‍ന്ന ഫാബ് മാര്‍ട്ടിന് രൂപം നല്‍കിയിരുന്നു. പിന്നീടിത് ഫാബ് മാള്‍ എന്ന പേരില്‍ വിപുലമായി. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പുര്‍വ വിദ്യാര്‍ത്ഥിയായ ഹരി മേനോന്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അംഗം കൂടിയാണ്. ബെംഗളൂരിലെ ‘ദി ഡീന്‍ അക്കാഡമി’ പ്രിന്‍സിപ്പലായ ശാന്തി മോനോന്‍ ആണ് ഭാര്യ. സംരംഭകത്വത്തിനുള്ള ഐക്കണ്‍ അവാര്‍ഡ്, ഓവ്‌ലര്‍ 2017 അവാര്‍ഡ്, എഡബ്ല്യുഎസ് മൊബിലിറ്റി അവാര്‍ഡ് 2017, റീട്ടെയ്ല്‍ ആന്‍ഡ് ഇകൊമോഴ്‌സ് ആപ്പ് ഓഫ് ദി ഇയര്‍ എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കണ്‍വന്‍ഷനില്‍ ‘സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമുള്ള മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്’ എന്ന വിഷയത്തില്‍ ഹരി മേനോന്‍ പേപ്പര്‍ അവതരിപ്പിക്കും. വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് എന്നിവയുടെ പ്രധാന ഘടകങ്ങളെ കുറിച്ചും നിലവിലെ പ്രവണതകളെ കുറിച്ചും വിഷയത്തില്‍ പ്രതിപാദിക്കും.

ഋഷികേശ് നായര്‍- വിശിഷ്ട അതിഥി
സിഇഒ, ഐടി പാര്‍ക്‌സ്

ഐടി പാര്‍ക്‌സ്, ഗവ. ഓഫ് കേരള സിഇഒ. കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക് (തിരുവനന്തപുരം), ഇന്‍ഫോപാര്‍ക്ക് (കൊച്ചി), സൈബര്‍പാര്‍ക്ക് (കോഴിക്കോട്), എന്നിവയുടെ സംയുക്ത ചുമതല വഹിക്കുന്നു. ഐഐടി ഖരക്പൂരില്‍ നിന്നും പഠിച്ചിറങ്ങിയ ഋഷികേശ് നിരവധി മധ്യ- വന്‍നിര ഐടി സംരംഭങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. യുഎസ്എ, ലാറ്റിന്‍ അമേരിക്ക, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലായി ആഗോള ഐടി പ്രവൃത്തി പരിചയം. ഇന്‍ഫോസിസിനൊപ്പം യുഎസ്, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ കണ്‍സള്‍ട്ടന്റ്, ഓറക്കിള്‍ (യുഎസ്എ) സീനിയര്‍ പ്രിന്‍സിപ്പല്‍, ഷെര്‍വിന്‍ വില്യംസില്‍ ഇംപ്ലിമെന്റേഷന്‍ മാനേജര്‍- ഗ്ലോബല്‍ ഇആര്‍പി തുടങ്ങിയ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഡോ അശുതോഷ് കര്‍ണാടക്- സ്പീക്കര്‍
ഡയറക്റ്റര്‍( പ്രോജക്റ്റ്‌സ്)- ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്

ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍, ബിസിനസ് റെസ്‌പോണ്‍സിബിലിറ്റി മേധാവി. 30 വര്‍ഷം നീണ്ട കരിയര്‍ ജീവിതത്തില്‍ വിവിധ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളുടെ ഭാഗമായിട്ടുണ്ട്. രാജ്യാന്തര പൈപ്പ് ലൈനുകളായ ധാബോള്‍- ബെംഗളൂരു, ദഹേജ്- വിജയ്പുര്‍, ദഹേജ്- ഉരാന്‍, ധാബോള്‍-പന്‍വേല്‍, മുംബൈ സിജിഡി ശൃംഖല, ധാബോളിലെ ആര്‍-എല്‍എന്‍ജി ടെര്‍മിനല്‍ എന്നിവയിലും കെട്ടിട നിര്‍മാണ പദ്ധതിയായ ഗാന്ധറിലെ എല്‍പിജി ഗ്യാസ് പ്രോസസിംഗ് പ്ലാന്റ്, സൗരോര്‍ജ്ജ പ്ലാന്റ് പ്രോജക്റ്റുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ജകജകഇക (ജീശെശേ്‌ല കിറശമ – ജൃീഷലരശേലെറ കിറശമ – ഇീാുലലേി േകിറശമ) എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായും അറിയപ്പെടുന്നു. നൂതന പ്രോജക്റ്റ് മോണിട്ടറിംഗ് ആന്‍ഡ് കണ്‍ട്രോളിംഗ് ടെക്‌നിക് അൃഷൗിമ – (ങഇ4ഋ2)ലര, കാര്യശേഷി വര്‍ധിപ്പിക്കുന്ന നൂതന മാതൃക ആലഉീജവല എന്നിവ വികസിപ്പിച്ചു. അസ്‌ട്രോളജിയില്‍ അതീവ തല്‍പരനായ അശുതോഷ് കര്‍ണാടക് നിരവധി സാമൂഹ്യ, വികസന സംരംഭങ്ങളിലും ഭാഗമായിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് പിന്തുണ നല്‍കിക്കൊണ്ട് ദീര്‍ഘകാല വാണിജ്യ ആനുകൂല്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച ഗെയില്‍ സ്റ്റാര്‍ട്ടപ്പിന്റെ ഇന്‍-ചാര്‍ജ്ജായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

ഡോ സജി ഗോപിനാഥ്- സ്പീക്കര്‍
സിഇഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ / ഡയറക്റ്റര്‍ ഐഐഐടിഎംകെ

സംരംഭകത്വ വികസനം, ഇന്‍കുബേഷന്‍ എന്നിവയ്ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരില്‍ നിന്നും പിഎച്ച്ഡി, എംടെക് ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്നും ബിടെക് (മെക്കാനിക്കല്‍) ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയുടെ ബെന്നറ്റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയായും മണിപ്പാല്‍ ടിഎ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മികച്ച അക്കാഡമിഷ്യന്‍, പൊതു പ്രാസംഗികന്‍ എന്നീ നിലകളില്‍ വൃക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംരംഭക രംഗത്തു വളര്‍ന്നു വരുന്ന യുവജനതയ്ക്ക് മികച്ച പ്രോല്‍സാഹനം നല്‍കാനും പരിമിതികള്‍ക്കപ്പുറത്തേക്കു വളര്‍ത്താനും സഹായിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

സമ്മേളനത്തിലെ പ്രധാന വിഷയമായ ‘ബ്രിക് ബില്‍ഡിംഗ് എന്റര്‍പ്രൈസസ്-വിഷന്‍ ടു ആക്ഷന്‍’ എന്ന വിഷയം ആസ്പദമാക്കി അദ്ദേഹം പേപ്പര്‍ അവതരിപ്പിക്കും

സഞ്ജയ് ഗ്രോവര്‍ – ആശംസാ പ്രസംഗം
ഡയറക്റ്റര്‍-എഐഎംഎ

ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഐഎംഐ) സെന്‍ട്രല്‍ സപ്പോര്‍ട്ട് സര്‍വീസ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍, ലോക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആന്‍ഡ് മെംബര്‍ഷിപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വിഭാഗങ്ങളുടെ നേതൃത്വം വഹിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യില്‍ 24 വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ക്കൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വികസന പദ്ധതികളുടെ ഭാഗമായ അദ്ദേഹം കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍, ഇമേജ്, ബ്രാന്‍ഡ് ബില്‍ഡിംഗ് മേഖലകളില്‍ മികവുറ്റ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.

സുബ്രതാ മന്‍ഡല്‍- സ്പീക്കര്‍
ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (സിഐഒ)
ഏലിയാക്‌സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇന്ത്യ

ഏലിയാക്‌സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ) ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍. ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍, ഇആര്‍പി, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സര്‍വീസസ് എന്നീ മേഖലകളില്‍ പ്രവൃത്തി പരിചയം. എസ്എപി, ബി2ബി ഡൊമെയ്‌നില്‍ ഓപ്പണ്‍ സോഴ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ ടെക്‌നോളജി എന്നിവയില്‍ മികച്ച സാങ്കേതിക പരിജ്ഞാനം. കണ്‍വെന്‍ഷനിലെ ടെക്‌നിക്കല്‍ സെക്ഷനില്‍ ‘ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ ഡിജിറ്റല്‍ എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗിന്റെ പ്രാധാന്യം’ എന്ന വിഷയം അവതരിപ്പിക്കും.

ഐഐടി ഖരക്പൂരില്‍ നിന്നും ബിടെക്, എംബിഎ (ഐഐഎം, ബെംഗളൂരു), ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവരുടെ സംയുക്ത സംരംഭമായ അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ഡിജിറ്റല്‍ സര്‍വീസ് ലൈന്‍ ലീഡര്‍, ആക്‌സണ്‍ യുകെ, ഐബിഎം യുകെ, വിപ്രോ, ഇ ആന്‍ഡ് എച്ച് ഇന്‍ഫോസേര്‍വ് (ജര്‍മനി) എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ള അദ്ദേഹം കരിയറിന്റെ പകുതിയിലേറെയും യുകെ, യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളിലാണ് ചെലവഴിച്ചത്.

അമന്‍ദീപ് സിംഗ്- സ്പീക്കര്‍
മാനേജര്‍-എക്‌സ്പീരിയന്‍സ് ഡിസൈന്‍ ടീം അഡൈ്വസറി, ഏണസ്റ്റ് & യംഗ്, തിരുവനന്തപുരം

ഏണസ്റ്റ് & യംഗില്‍ മാനേജര്‍-എക്‌സ്പീരിയന്‍സ് ഡിസൈന്‍ ടീം അഡൈ്വസറി പദവിയില്‍ സേവനമനുഷ്ടിക്കുന്ന അമന്‍ദീപ് സിംഗ് ഉപഭോക്തൃ അധിഷ്ഠിത ഡിസൈന്‍ ആശയം, ഡിസൈനിലൂടെയുള്ള അതിനൂതന സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ബിസിനസ്, ഡിസൈന്‍ എന്നിവയിലെ അന്തരം ഇല്ലാതാക്കാനും മികച്ച സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും നിസ്തുല സംഭാവനകള്‍ നല്‍കി. അപ്ലൈഡ് ഡിസൈന്‍ തിങ്കിംഗ്, എക്‌സ്പീരിയന്‍സ് ഡിസൈന്‍ (റിസര്‍ച്ച്, ഇന്ററാക്ഷന്‍ ഡിസൈന്‍, റാപ്പിംഡ് പ്രോട്ടോടൈപ്പിംഗ്), ഇന്‍ഫൊര്‍മേഷന്‍ ആര്‍ക്കിറ്റെക്ചര്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ (ഫോം, ബയോമെക്കാനിക്‌സ്, എര്‍ഗോണമിക്‌സ്, മെറ്റീരിയല്‍ & ഫിനിഷ്) ഡിസൈന്‍ സ്ട്രാറ്റജി (ബിസ്‌നസ് അവലോകനം), പ്രോഡക്റ്റ് ഡിസൈന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവൃത്തി പരിചയം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവില്‍ നിന്നും ഡിസൈനില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

കണ്‍വെന്‍ഷനിലെ ടെക്‌നിക്കല്‍ സെക്ഷനില്‍ ‘സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഉപഭോക്തൃ അധിഷ്ഠിത ഡിസൈന്‍ ആശയം: ഉപയോക്താക്കള്‍/ഉപഭോക്താക്കള്‍ എന്നിവരുടെ ആവശ്യാനുസരണമുള്ള ഉല്‍പ്പന്ന രൂപീകരണം’ എന്ന വിഷയം അവതരിപ്പിക്കും.

വെങ്കിടേഷ് ചന്നരാജ്- സ്പീക്കര്‍
ചീഫ് ബിസിനസ് ഓഫീസര്‍, ഹോളിഡേഐക്യു

ഇന്ത്യയിലെ പ്രമുഖ യാത്രാ അവലോകന, കമ്യൂണിറ്റി വെബ്‌സൈറ്റായ ഹോളിഡേഐക്യുവിന്റെ ചീഫ് ബിസ്‌നസ് ഓഫീസര്‍. മേക്ക്‌മൈട്രിപ്പ്‌ഡോട്ട്‌കോം (ബിസ്‌നസ് ഡയറക്റ്റര്‍), കാപ്പിറ്റല്‍ വണ്‍ (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഉപഭോക്തൃ ഗവേഷണം, സ്ട്രാറ്റജി അവലോകനം, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ പ്രോഡക്റ്റ്, ഡാറ്റാ മൈനിംഗ്, കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ്, ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍, ക്രെഡിറ്റ്/സേവിംഗ്‌സ് പ്രോഡക്റ്റ് എന്നീ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയിട്ടുണ്ട്. ടെക്‌സസ് എ& എം സര്‍വകലാശാലയില്‍ നിന്നും ഓപ്പറേഷന്‍സ് റിസര്‍ച്ചില്‍ എംഎസ് ബിരുദം, ഹൈദരാബാദ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എംബിഎ യോഗ്യതയും കരസ്ഥമാക്കിയിട്ടുണ്ട്.

പ്രസ്തുത കണ്‍വെന്‍ഷനില്‍ ‘സംരംഭകത്വ ധനകാര്യം: സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും ധനസമാഹരണം, വിലയിരുത്തല്‍, കൈകാര്യം ചെയ്യല്‍’ എന്ന വിഷയം അവതരിപ്പിക്കും. സംരംഭത്തിനാവശ്യമായ നിക്ഷേപ സമാഹരണത്തിന്റെ രൂപീകരണം, സംരംഭക ജീവിതചര്യയിലെ വിവിധ മാതൃകകള്‍, നടപ്പാക്കല്‍ എന്നിവയെ കുറിച്ച് വിഷയത്തില്‍ പ്രതിപാദിക്കും.

പൂര്‍ണിമ മോഹന ചന്ദ്രന്‍- സ്പീക്കര്‍
സിഇഒ- ഏക്‌ലക്ഷ്യ വിഎല്‍എസ്‌ഐ സെന്റര്‍

ടെക്‌നോളജി എന്‍ജിനീയറിംഗ്, ബിഹേവിയറല്‍ സയന്‍സ് എന്നിവയില്‍ പരിശീലനം നല്‍കുന്ന ഏക്‌ലക്ഷ്യ വിഎല്‍എസ്‌ഐ സെന്റര്‍ സിഇഒ. ബിസിനസ് വികസനം, ഉല്‍പ്പന്ന വികസനം എന്നിവയുടെ വിവിധ തലങ്ങളില്‍ 25 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പൂര്‍ണിമ മോഹന്‍ 2009ല്‍ ഐ2ഐടെലിസൊലൂഷന്‍സിനൊപ്പം കരിയറിലെ സംരംഭകത്വ യാത്രയ്ക്കു തുടക്കമിട്ടു. ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സില്‍ ഡയറക്റ്ററായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്‍ഐടി കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കണ്‍വെന്‍ഷനില്‍ ‘ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി രൂപീകരണം: സ്റ്റാര്‍ട്ടപ്പുകളുടേയും സംരംഭകരുടേയും ദീര്‍ഘവീക്ഷണം’ എന്ന വിഷയം അവതരിപ്പിക്കും. ഒരു സംരംഭത്തിന്റെ വികസനത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ പ്രാധാന്യം, നടപ്പാക്കലുകള്‍, അവയുടെ പ്രത്യാഘാതങ്ങള്‍, ദീര്‍ഘകാല സുസ്ഥിര നേട്ടങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളുടേയും സംരംഭകരുടേയും ക്രിയാല്‍മകത എന്നിവയിലാണ് വിഷയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡോ ബിനു മോദൂര്‍- സ്പീക്കര്‍
മാനേജിംഗ് ഡയറക്റ്റര്‍, ബ്ലിറ്റ്‌സ്‌

ലീഡര്‍ഷിപ്പ് കണ്‍സള്‍ട്ടിംഗ് പരിശീലന കേന്ദ്രമായ ബഌറ്റ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍. പരിശീലന, മാനേജ്‌മെന്റ് വിഷയങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. സംഘടനാ വികസനം, നേതൃത്വ വികസനം, പരിശീലനം, വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍, സ്ട്രാറ്റജിക് എച്ച്ആര്‍, എച്ച്ആര്‍ കണ്‍സള്‍ട്ടിംഗ്, കോംപിറ്റന്‍സി മാപ്പിംഗ്, പൊട്ടന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി ഇന്‍കുബേഷന്‍ സെന്ററും നടത്തുന്നുണ്ട്. ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം, ഓര്‍ഗനൈസേഷണല്‍ വികസനത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
കണ്‍വെന്‍ഷനില്‍ ‘സംരംഭത്തിന്റെ തുടക്കത്തിലും വികസന ഘട്ടത്തിലും നേരിടുന്ന എച്ച്ആര്‍ വെല്ലുവിൡകള്‍’ എന്ന വിഷയം അവതരിപ്പിക്കും. എച്ച് ആര്‍ സംവിധാന രൂപീകരണം, ആവശ്യകത, നടപ്പാക്കല്‍, എച്ച്ആര്‍ നയങ്ങളും വിവിധ ഘട്ടങ്ങളും, ടാലന്റ് മാനേജ്‌മെന്റ്, നിലവില്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിക്കും.

ഡോ. സുജിത കര്‍നാഡ്- സ്പീക്കര്‍
സ്ഥാപക & സിഇഒ- നൗ

സ്ത്രീകളെ പിന്തുണയ്ക്കാനും വിവിധ മേഖലകളില്‍ പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിക്കപ്പെട്ട നൗ (നര്‍ച്ചറിംഗ് ഔട്ട്സ്റ്റാന്‍ഡിംഗ് വുമെന്‍) എന്ന സ്ഥാപനത്തിന്റെ സ്ഥാപക & സിഇഒ. വിവിധ മേഖലകളില്‍ പ്രചോദനം നല്‍കുന്ന ഉള്ളടക്കവുമായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് സ്ത്രീകള്‍ക്കു മാത്രമായുള്ള ടെക്‌നോളജി പ്ലാറ്റ്‌പോമാണ് നൗ.
ടെക് മഹിന്ദ്ര ലിമിറ്റഡിന്റെ എച്ച്ആര്‍, സോഫ്റ്റ്‌വെയര്‍ ക്വാളിറ്റി വിഭാഗങ്ങളുടെ ആഗോള മേധാവിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രുഡന്റ് മാനേജ്‌മെന്റ്, സാങ്കേതിക വിദ്യയും പ്രവര്‍ത്തനവും, നിയമാനുസൃത എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടി. എക്‌സ്എല്‍ആര്‍ഐ ജംഷഡ്പൂരില്‍ നിന്നും അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഫെലോ മാനേജ്‌മെന്റില്‍ എംഇ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

 

Comments

comments