ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യസേവന സംഘടനയായ കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ കാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എംഎല്‍എയും ജമ്മു കാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ. ബോബി ചെമ്മണൂരിന് അവാര്‍ഡ് സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, യു എന്‍ മുന്‍ അംബാസഡര്‍ ഡോ. ടി പി ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എല്‍ രാധാകൃഷമന്‍ ഐഎഎസ്, കര്‍ണാടക ഐജി ഹരിശേഖര്‍ ഐപിഎസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, എല്‍ഐസി മുന്‍ ചെയര്‍മാന്‍ എസ് ബി മൈനക്, പ്രമുഖ സംവിധായകന്‍ കെ മധു, കെ & കെ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് പ്രിന്‍സ് വൈദ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Comments

comments

Categories: Business & Economy, Life