ആധുനിക ഐടി നഗരമായി ബീജിംഗ് മാറുന്നു

ആധുനിക ഐടി നഗരമായി ബീജിംഗ് മാറുന്നു

ഗൂഗിള്‍ അവരുടെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ചൈനയില്‍ തുറന്നത് സമീപകാലത്താണ്. അതിനു ശേഷം ഇപ്പോള്‍ ഷെന്‍സെന്‍ എന്ന നഗരത്തിലും ഗൂഗിള്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ടെന്‍സെന്റ്, ഹുവായ്, ഇസഡ്ടിഇ തുടങ്ങിയ ടെക്‌നോളജി ഭീമന്മാരുടെ സ്വദേശം കൂടിയാണു ഷെന്‍സെന്‍.

3,000 വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമാണു ചൈനയുടേത്. അത്രയും ദൈര്‍ഘ്യമേറിയ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ കുറവാണ്. ഇത്തരത്തില്‍ വിപുലമായ പൈതൃകം പേറുന്ന ചൈനയുടെ തലസ്ഥാന നഗരിയായ ബീജിംഗാണ് ഇപ്പോള്‍ ആധുനിക ഐടി നഗരമായി മാറിക്കൊണ്ടിരിക്കുന്നത്. വിസ്മയിപ്പിക്കും വിധം വേഗതയേറിയ ഇന്റര്‍നെറ്റ്, മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ (facial recognition software) പോലുള്ള നൂതന സാങ്കേതികവിദ്യ (cutting-edge technology) എളുപ്പം ലഭ്യമാവുന്നത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഗണ്യമായ തോതില്‍ നടത്തുന്ന നിക്ഷേപം തുടങ്ങിയവയാണു ചൈനയുടെ തലസ്ഥാന നഗരിയെ ടെക്‌നോളജി ഭീമന്മാരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നത്. ടെക്‌നോളജി രംഗത്തെ ഭീമനായ ഗൂഗിള്‍ അവരുടെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ചൈനയില്‍ സമീപകാലത്തു തുറന്നു. അതിനു ശേഷം ഇപ്പോള്‍ ഷെന്‍സെന്‍ എന്ന നഗരത്തിലും ഗൂഗിള്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ടെന്‍സെന്റ്, ഹുവായ്, ഇസഡ്ടിഇ തുടങ്ങിയ ടെക്‌നോളജി ഭീമന്മാരുടെ സ്വദേശം കൂടിയാണു ഷെന്‍സെന്‍.

ബീജിംഗ് നഗരം, അതിവേഗം ഒരു പണരഹിത സമൂഹമായി (cashless society) പരിവര്‍ത്തനപ്പെടുകയാണ്. പരമ്പരാഗതമായി നമ്മള്‍ ഉപയോഗിച്ചിരുന്ന പണസഞ്ചികള്‍ (wallet) നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തികളെ സ്മാര്‍ട്ട്‌ഫോണില്‍ നിര്‍വഹിക്കാനാവും വിധം ഇന്റര്‍നെറ്റ് ഏകോപിപ്പിക്കുകയാണ്. ഇതിലൂടെ എല്ലാവര്‍ക്കും ഇടപാടുകള്‍ എളുപ്പമായി തീരുകയും ചെയ്യുന്നു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ ഇതിനകം തന്നെ വ്യാപകമായി കഴിഞ്ഞു. ഇന്നു ചൈനയില്‍, ബാങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, പെയ്‌മെന്റ് നടത്തുവാനും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളാണ്. ഈ ആപ്പുകളാവട്ടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തിലുമാണ്. ബീജിംഗ് നഗരത്തില്‍ 13.8 ബില്യന്‍ യുവാന്‍ ചെലവഴിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാര്‍ക്ക് നിര്‍മിക്കാനുള്ള തീരുമാനത്തെ കുറിച്ചു സമീപകാലത്ത് അധികാരികള്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ പാര്‍ക്ക് 400-ാളം സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയായിരിക്കും. ബയോ മെട്രിക്‌സ് മുതല്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ വരെയുള്ള കാര്യങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജികള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളായിരിക്കും ഇവയെന്നും അറിയിച്ചിട്ടുണ്ട്. ക്

ഇന്നു ചൈനയില്‍, ബാങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, പെയ്‌മെന്റ് നടത്തുവാനും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളാണ്. ഈ ആപ്പുകളാവട്ടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തിലുമാണ്.

ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ, ബയോ റെക്കഗ്‌നിഷന്‍, ഡീപ് ലേണിംഗ് തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയ സേവനങ്ങള്‍ നല്‍കിയും ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചും ഈ പാര്‍ക്കിലൂടെ പ്രതിവര്‍ഷം 50 ബില്യന്‍ യുവാന്‍ വരുമാനമുണ്ടാക്കുവാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ പാര്‍ക്ക് നിര്‍മിക്കുന്നതിലൂടെ 2030-ാടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വേള്‍ഡ് ലീഡറാവുകയെന്നതും ചൈനയുടെ സ്വപ്‌നമാണ്. എന്തു കൊണ്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആഗോള വികസനത്തില്‍ ചൈന ഒരു നിര്‍ണായക കേന്ദ്രമായി മാറുന്നത് ? ഉത്തരം ലളിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ലോകനിലവാരമുള്ള കമ്പനികള്‍ രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ചൈനയാണ്. അതുകൊണ്ടാണു ചൈന ഈ രംഗത്ത് നിര്‍ണായക ശക്തിയായും കേന്ദ്രമായുമൊക്കെ മാറുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിക്കുന്നത് പ്രധാനമായും അഞ്ച് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. വന്‍തോതില്‍ ലഭ്യമാകുന്ന ഡാറ്റ (massive data), ഓട്ടോമാറ്റിക് ഡാറ്റ (automatic data), ടാഗിംഗ് സിസ്റ്റംസ് (tagging systems), ശാസ്ത്രജ്ഞര്‍, ഉയര്‍ന്ന ക്ഷമതയുള്ള കമ്പ്യൂട്ടിംഗ് ശക്തി തുടങ്ങിയവയാണ് ആ അഞ്ച് ഘടകങ്ങള്‍. ഇവയെല്ലാം ഇന്ന് എളുപ്പം ലഭ്യമാണ്. ഇന്റര്‍നെറ്റിന്റെയും, മൊബൈല്‍, ബിഗ് ഡാറ്റയുടെയും വളര്‍ച്ചയുമാണ് ഇതു സാധ്യമാക്കിയത്.

ബീജിംഗ് നഗരത്തില്‍ 13.8 ബില്യന്‍ യുവാന്‍ ചെലവഴിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാര്‍ക്ക് നിര്‍മിക്കാനുള്ള തീരുമാനത്തെ കുറിച്ചു സമീപകാലത്ത് അധികാരികള്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ പാര്‍ക്ക് 400-ാളം സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയായിരിക്കും. ബയോ മെട്രിക്‌സ് മുതല്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ വരെയുള്ള കാര്യങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജികള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളായിരിക്കും ഇവ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വന്‍ശക്തിയായി മാറാന്‍ ചൈനയെ സഹായിക്കുന്ന ഏതാനും ഘടകങ്ങളെക്കുറിച്ച് നോക്കാം:

1 ) വിജ്ഞാന ശേഖരം (talent pool): ചൈനയിലെ ഗവേഷകര്‍ ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈദഗ്ധ്യം ലഭിച്ചവരാണ്. 2015-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് പബ്ലിഷ് ചെയ്ത അക്കാദമിക പ്രബന്ധങ്ങളുടെ (academic papers) 43 ശതമാനവും ഒന്നോ അതിലധികമോ ചൈനീസ് ഗവേഷകരുടേതായിരുന്നു. ഏതൊരു പുതിയ ഇന്‍ഡസ്ട്രിയുടെയും അടിസ്ഥാനം കെട്ടി ഉയര്‍ത്താന്‍ സാധിക്കുന്നത് ഉയര്‍ന്ന കഴിവുകള്‍ സിദ്ധിച്ച യുവജനങ്ങളുടെ സഹായത്തോടെയാണ്. ചൈനയില്‍ അത് ഉണ്ട്. മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, സയന്‍സ് തുടങ്ങിയവയില്‍ ചൈനാക്കാര്‍ക്കുള്ള നൈപുണ്യം അസാമാന്യവുമാണ്.

2) പരമ്പരാഗത വ്യവസായങ്ങള്‍: ഇന്ന്, സാങ്കേതികവിദ്യയുടെ ദത്തെടുപ്പിന്റെ (technological adoption) അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍, യുഎസ് കമ്പനികളെക്കാള്‍ ബഹുദൂരം പിന്നിലാണു ചൈനീസ് പരമ്പരാഗത സ്ഥാപനങ്ങളെന്നു നമ്മള്‍ക്കു കാണുവാന്‍ സാധിക്കും. പക്ഷേ ഈ ചൈനീസ് സ്ഥാപനങ്ങളുടെ കൈവശം വളരെയധികം പണവും ഡാറ്റയുമുണ്ട്. ഇവരുടെ ബിസിനസ് വളര്‍ത്തുന്നതിനോ, വലിയ ലാഭമുണ്ടാക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനോ ഉള്ള മാര്‍ഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുള്ള വിദഗ്ധര്‍ കാണിച്ചു കൊടുക്കുകയാണെങ്കില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ പ്രാപ്തിയുള്ളവരുമാണു പരമ്പരാഗത ചൈനീസ് സ്ഥാപനങ്ങള്‍. ഈ സാധ്യത നന്നായി പ്രയോജനപ്പെടുത്താനാണ് ടെക്‌നോളജി ഭീമന്മാര്‍ ശ്രമിക്കുന്നതും.

3) ഇന്റര്‍നെറ്റ് മാര്‍ക്കറ്റ്: ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണികളില്‍ ഒന്നാണ് ചൈന. 800 ദശലക്ഷം കണക്റ്റ് ചെയ്ത ഉപയോക്താക്കളും നിരവധി ഇന്റര്‍നെറ്റ് കമ്പനികളുമുണ്ട് ചൈനയില്‍. ഒരുപക്ഷേ, നോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി കമ്പനികള്‍ ഒരു പ്രത്യേക ക്രമത്തില്‍ വളരുമ്പോള്‍, അവര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ ഉപയോഗിക്കേണ്ടതായും വരും. ഇതും ചൈനയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഹബ്ബാക്കി മാറ്റുന്ന ഒരു ഘടകമാണ്

Comments

comments

Categories: FK News, Slider, Tech