അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

തിരുവനന്തപുരം: കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും തേക്കിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവധ തരം ശില്‍പങ്ങള്‍, പ്രകൃതി ദത്ത നാരുകളില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, ചൂരല്‍ ഫര്‍ണിച്ചര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, അതിപുരാതനകാലം മുതലുള്ള നെട്ടൂര്‍പെട്ടി, ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടി, മുളയില്‍ തീര്‍ത്ത അലങ്കാര വസ്തുക്കള്‍, ടെറാക്കോട്ട ഉല്‍പ്പന്നങ്ങള്‍, പെയിന്റിംഗുകള്‍, തുടങ്ങിയ തനതായ കേരളീയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.

ഒഡീഷയിലെ ഗോത്ര ശില്‍പ്പങ്ങള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത മിഡി, ടോപ്പ്, ലക്‌നൗ ചിക്കന്‍വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജ്യൂട്ട്, മുത്ത്, പവിഴം, മരതകം മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, പേപ്പര്‍മാഷ് അലങ്കാര വസ്തുക്കള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, മംഗള്‍ ഗിരി തുണിത്തരങ്ങള്‍, പനയോല ചിത്രങ്ങള്‍ തുടങ്ങി ചാരുതയാര്‍ന്ന കരകൗശല കൈത്തറി വസ്തുക്കള്‍ എന്നിവയും മേളയിലുണ്ട്. 21 വരെ എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുമണിവരെയാണ് മേള.

Comments

comments

Categories: Business & Economy