സുസ്ഥിര നഗരാസൂത്രണം: ഗ്യാന്‍ കോഴ്‌സ് ആരംഭിച്ചു

സുസ്ഥിര നഗരാസൂത്രണം: ഗ്യാന്‍ കോഴ്‌സ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ഐഐടി കാന്‍പൂരിന്റെ നോയിഡ സെന്ററില്‍ സുസ്ഥിര നഗരാസൂത്രണത്തിന് പരിശീലനം നല്‍കുന്ന ഗ്യാന്‍(GIAN) കോഴ്‌സ് ആരംഭിച്ചു. നിതി ആയോഗ് മുഖ്യ ഉപദേഷ്ടാവ് രത്തന്‍ പി വാടലാണ് ആദ്യ ഗ്യാന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ അതിവേഗം മാറികൊണ്ടിരിക്കുന്ന നാഗരിക സാഹചര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിദൂര സംവേദനം, ജിഐഎസ് പോലുള്ള ആുനിക സാങ്കേതികവിദ്യകളില്‍ കോഴ്‌സ് പരിശീലനം നല്‍കും. ജലസ്രോതസുകളുടെ സംരക്ഷണം, ജല മലിനീകരണം, ജലശുദ്ധീകരണ സൗകര്യങ്ങളുടെ നിര്‍മാണം എന്നീ വിഷയങ്ങളിലും കോഴ്‌സ് ശ്രദ്ധകേന്ദ്രീകരിക്കും.

ഐഐടി കാന്‍പൂര്‍ എര്‍ത്ത് സയന്‍സ് വിഭാഗത്തിലെ രാജീവ് സിന്‍ഹയും ദര്‍ഹാം സര്‍വകലാശാല ജിയോളജി വിഭാഗത്തിലെ പാട്രിസ് കാര്‍ബോനൗയുമാണ് കോഴ്‌സ് കോര്‍ഡിനേറ്റര്‍മാര്‍. ഐഎസ്ആര്‍ഒ, എപി റിമോട്ട് സെന്‍സിംഗ് ആപ്ലിക്കേഷന്‍ സെന്റര്‍, ഗംഗ ശുദ്ധീകരണത്തിനുള്ള ദേശീയ മിഷന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും കോഴ്‌സിന്റെ ഭാഗമാകും.

Comments

comments

Categories: Education