യെമനില്‍ നിന്നും ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ തകര്‍ത്തെന്ന് സൗദി അറേബ്യ; മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു

യെമനില്‍ നിന്നും ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ തകര്‍ത്തെന്ന് സൗദി അറേബ്യ; മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു

റിയാദ് : യെനമിലെ ഹൂത്തി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ അന്തരീക്ഷത്തില്‍ വെച്ച് നശിപ്പിച്ചെന്ന് സൗദി അറേബ്യ അറിയിച്ചു. ഔദ്യോഗിക ടെലിവിഷന്‍ ചാനലായ എഘ്ബരിയ ടിവിയിലൂടെയാണ് സൗദി ഇക്കാര്യം വെളിപ്പെടുത്തിയത്. തെക്കന്‍ മേഖലയിലെ ജിസാന്‍ ലക്ഷ്യമാക്കിയാണ് ഹൂത്തികള്‍ മിസൈല്‍ അയച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായോ എന്ന് വ്യക്തമായിട്ടില്ല. ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതര്‍ നവംബര്‍ 4ന് റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കി അയച്ച മിസൈലും സൗദി തകര്‍ത്തിരുന്നു. യെമന്റെ ഭരണം പിടിച്ചെടുത്ത സായുധ വിഭആഗമായ ഹൂത്തികളുമായി 2015 മാര്‍ച്ച് മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പോരാട്ടത്തിലാണ്. ഇതുവരെ 10,000 ആളുകള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 20 ലക്ഷം ആളുകളാണ് മേഖലയില്‍ നിന്ന് പലായനം ചെയ്തത്.

Comments

comments

Categories: Arabia, FK News, Politics, World