വെക്കേഷന്‍ ഹോം ബിസിനസ് വികസിപ്പിക്കാനൊരുങ്ങി സഫ്രോണ്‍ സ്‌റ്റെയ്‌സ്

വെക്കേഷന്‍ ഹോം ബിസിനസ് വികസിപ്പിക്കാനൊരുങ്ങി സഫ്രോണ്‍ സ്‌റ്റെയ്‌സ്

ഏഴു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാന്‍ പദ്ധതി

മുംബൈ: ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ സഫ്രോണ്‍ സ്‌റ്റെയ്‌സ് തങ്ങളുടെ വെക്കേഷന്‍ ഹോം ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഏഴു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രശസ്തരുടെയും വന്‍കിട നിക്ഷേപകരുടെയും ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികള്‍ വെക്കേഷന്‍ ഹോമായി വാടകയ്ക്ക് നല്‍കുന്നതാണ് സ്റ്റാര്‍ട്ടപ്പിന്റെ ബിസിനസ് മോഡല്‍.

തെക്കു കിഴക്കന്‍ ഏഷ്യയില്‍ വെക്കേഷന്‍ ഹോമുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ആവശ്യക്കാരേറെയുള്ളതിനാല്‍ ഈ മേഖലയിലെ സമാനമായ കമ്പനികളെ ഏറ്റെടുത്തുകൊണ്ട് വിദേശ വിപണികളിലേക്ക് ചുവടുവെക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സഫ്രോണ്‍ സ്‌റ്റെയ്‌സ് സ്ഥാപകന്‍ ദേവന്‍ പരുലേക്കര്‍ അറിയിച്ചു.

ഇന്ത്യയില്‍ 50 വീടുകളുള്ള കമ്പനി ഈ വര്‍ഷം വീടുകളുടെ എണ്ണം 125 ആയി വര്‍ധിപ്പിക്കും. ഏഴു വര്‍ഷം കൊണ്ട് 1,000 ഹോമുകളാണ് സഫ്രോണ്‍ സ്‌റ്റെയ്‌സ് ലക്ഷ്യം വെക്കുന്നത്. ബിസിനസ് വികസനം അത്ര എളുപ്പമാകില്ല. വീടുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാദേശിക ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഫാമിലി ഓഫീസുകളില്‍ നിന്നും നിക്ഷേപം സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇവര്‍ തങ്ങളുടെ ബിസിനസിന് അനുയോജ്യരായ നിക്ഷേപകരായിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഫ്രോണിനു ലഭിക്കുന്ന ബുക്കിംഗുകളില്‍ 80 ശതമാനവും സ്വന്തം വെബ്‌സൈറ്റ് മുഖേനയും പത്ത്് ശതമാനം എയര്‍ബിഎന്‍ബി പോലുള്ള മറ്റ് വെബ്‌സൈറ്റുകള്‍ മുഖേനയുമാണ്്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് നിലവില്‍ അഞ്ചു കോടി രൂപയുടെ വരുമാനമുണ്ടെന്നും ഇതിന്റെ 25 ശതമാനം ലാഭമാണെന്നും ദേവന്‍ പരുലേക്കര്‍ പറഞ്ഞു. 60 കോടി രൂപയാണ് തങ്ങളുടെ വിപണി മൂല്യമെന്ന്് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Business & Economy