റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു

റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 50.20 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ 2018 റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. 50.20 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇവോക്ക് എന്ന സ്‌റ്റൈലിഷ് എസ്‌യുവിയുടെ ആറാം ആനിവേഴ്‌സറി ആഘോഷിക്കുന്നതിന്റെ ഭാഗമായി റെഗുലര്‍ മോഡലിന്റെ എസ്ഇ വേരിയന്റ് അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 2011 ലാണ് റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവി ആഗോളതലത്തില്‍ അവതരിപ്പിച്ചത്. അതേ വര്‍ഷം നവംബറില്‍ ഇന്ത്യയിലുമെത്തി.

2018 റേഞ്ച് റോവര്‍ ഇവോക്കിന്റെ റെഗുലര്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി ഡൈനാമിക് ബോഡി സ്‌റ്റൈല്‍ കിറ്റ്, ബോഡിയുടെ നിറത്തിലുള്ള ലോവര്‍ ബോഡി ക്ലാഡിംഗ്, ഗ്രാഫൈറ്റ് അറ്റ്‌ലസ് ഗ്രില്ല്, ഫെന്‍ഡര്‍ വെന്റ്, ടെയ്ല്‍ഗെയ്റ്റ് ബാഡ്ജിംഗ് എന്നിവ ലാന്‍ഡ്മാര്‍ക്ക് എഡിഷനില്‍ കാണാം.

ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ 18 ഇഞ്ച് അലോയ് വീലുകള്‍, കാര്‍പ്പാത്തിയന്‍ ഗ്രേ കോണ്‍ട്രാസ്റ്റ് റൂഫ്, മോറൈന്‍ ബ്ലൂ ഉള്‍പ്പെടെ മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങള്‍ എന്നിവ സ്‌പെഷല്‍ എഡിഷന്‍ ഇവോക്കിന്റെ സവിശേഷതകളാണ്. കാബിനില്‍ ഡാര്‍ക്ക് സാറ്റിന്‍ ബ്രഷ്ഡ് അലുമിനിയം സെന്റര്‍ കണ്‍സോള്‍ ട്രിം ഫിനിഷറുകള്‍, ഗ്രെയ്ന്‍ഡ് എബണി ലെതര്‍ സീറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. കീലെസ് എന്‍ട്രി, പവേര്‍ഡ് ജെസ്ചര്‍ ടെയ്ല്‍ഗെയ്റ്റ് എന്നിവയും ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ സവിശേഷതകളാണ്.

ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ ഹുഡിന് താഴെയുള്ള 2 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ മോട്ടോര്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 195 കിലോമീറ്ററാണ് ടോപ് സ്പീഡ്.

റെഗുലര്‍ മോഡലിന്റെ എസ്ഇ വേരിയന്റ് അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്

2018 റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക് എഡിഷനിലൂടെ ഇവോക്കിന്റെ രൂപകല്‍പ്പനയും ആകര്‍ഷകത്വവും ഓള്‍-ടെറെയ്ന്‍ കഴിവുകളും കൂടുതല്‍ മെച്ചപ്പെടുത്തിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ രോഹിത് സൂരി പറഞ്ഞു.

Comments

comments

Categories: Auto