ജംബോ സംഘവുമായി നരേന്ദ്രമോദി ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് പോകും; രണ്ട് പതിറ്റാണ്ടിനു ശേഷം ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ജംബോ സംഘവുമായി നരേന്ദ്രമോദി ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് പോകും; രണ്ട് പതിറ്റാണ്ടിനു ശേഷം ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നിക്ഷേപകരുടെയും സംരംഭകരുടെയും ലോക നേതാക്കളുടെയും വാര്‍ഷിക സമ്മേളനമായ ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇന്ത്യന്‍ സംഘത്തെ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും റെയില്‍വേ മന്ത്രി പീയൂസ് ഗോയലുമടക്കം 6 കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും എല്ലാ പ്രമുഖ വ്യവസായികളും അടങ്ങുന്ന വന്‍ സംഘമാണ് ഇത്തവണ ദാവോസിലേക്ക് പോകുന്നത്. ജനുവരി 23ന് ആരംഭിക്കുന്ന സമ്മേളനത്തിനിടെ പ്രധാനമന്ത്രിയും മന്ത്രിസംഘവും ലോകനേതാക്കളുമായും ആഗോള വ്യവസായികളുമായും ചര്‍ച്ച നടത്തും. 120 കമ്പനി സിഇഒമാരുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സമ്മേളനത്തിനെത്തുന്നുണ്ട്. 18 വര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിനിടെ മോദി-ട്രംപ് കൂടിക്കാഴ്ചയും നടന്നേക്കും.

Comments

comments

Related Articles