ഉല്‍പ്പന്നങ്ങളുടെ റിട്ടേണ്‍ നിരക്ക് കുറക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനികള്‍

ഉല്‍പ്പന്നങ്ങളുടെ റിട്ടേണ്‍ നിരക്ക് കുറക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനികള്‍

ഫഌിപ്കാര്‍ട്ട്, മൈന്ത്ര പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ റിട്ടേണ്‍ നിരക്ക് കുറയ്ക്കാനൊരുങ്ങുകയാണ്

ബെംഗളൂരു: വ്യാജ കാരണങ്ങള്‍ പറഞ്ഞ് ഉല്‍പ്പന്നം റിട്ടേണ്‍ ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനികള്‍. രണ്ടു മാസത്തിനിടെ നൂറുകണക്കിലധികം വ്യാജ റിട്ടേണ്‍ ഇടപാടുകള്‍ നടക്കുകയും അതിന്റെ ഫലമായി കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

കേടുപാടു സംഭവിച്ച ഉല്‍പ്പന്നങ്ങളും വ്യാജമായ കാരണങ്ങള്‍ പറഞ്ഞ് ഉപഭോക്താക്കള്‍ റിട്ടേണ്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങളും ആഭ്യന്തര ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസില്‍ പത്ത് ശതമാനത്തോളം വരും. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന 30 ശതമാനം ഉല്‍പ്പന്നങ്ങളും വിവിധ കാരണങ്ങള്‍കൊണ്ട് റിട്ടേണ്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൃത്യസമയത്ത് ഉല്‍പ്പന്നം എത്തിക്കാത്തതും ഉപഭോക്താവ് ഉല്‍പ്പന്നം കൈപറ്റാതെ തിരസ്‌കരിക്കുന്നതും ഉള്‍പ്പെടെ ഒരു വര്‍ഷം ഇതുമായി ബന്ധപ്പെട്ട് 870 കോടി രൂപയുടെ ലോജിസ്റ്റിക്‌സ് ചെലവ് കമ്പനികള്‍ക്ക് വരുന്നുണ്ട്.

അളവ് കൃത്യമല്ലാതതും വെബ്‌സൈറ്റില്‍ കണ്ട് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നത്തിന്റെ സ്വഭാവത്തോട് യഥാര്‍ത്ഥത്തില്‍ ലഭിച്ച ഉല്‍പ്പന്നം യോജിക്കാതതുമാണ് പ്രധാനമായും റിട്ടേണുകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കുന്ന വിശദീകരണം.

ഫഌിപ്കാര്‍ട്ട്, മൈന്ത്ര പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇതിനെ നേരിടാനൊരുങ്ങുകയാണ്. മെഷീന്‍ ലേണിംഗ് മാതൃകകളുപയോഗിച്ച് ഓര്‍ഡര്‍ ചെയ്യുന്ന സമയത്തുതന്നെ ഉപഭോക്താവിന് ആ ഉല്‍പ്പന്നം യഥാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് അറിയാന്‍ കഴിയുമെന്നും ഇല്ലെന്നാണ് മനസിലാകുന്നതെങ്കില്‍ മുന്‍കൂര്‍ പേമെന്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും ഫഌപ്കാര്‍ട്ട് എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ ഡയറക്റ്റര്‍ സന്ദീപ് കൊഹ്ലി പറഞ്ഞു.

മൈന്ത്ര അടുത്തിടെ റിട്ടേണിന് ഉപഭോക്താക്കളോട് വിശദീകരണം ചോദിക്കാത്ത നയം സ്വീകരിച്ചിരുന്നു. ഈ നയം റിട്ടേണുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ഷോപ്പിംഗ്-റിട്ടേണ്‍ വിവരങ്ങള്‍ വിശകലനം ചെയ്ത് ഉല്‍പ്പന്നങ്ങളുടെ റിട്ടേണ്‍ നിരക്ക്് കുറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി ഉപഭോക്താവ് ഒരു ബ്രാന്‍ഡില്‍ തന്നെ തെറ്റായ വലുപ്പത്തിലുള്ള ഉല്‍പ്പന്നമാണ് ഓര്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. ഏതാനും മാസങ്ങള്‍ മുമ്പ് ആരംഭിച്ച ഈ ടെക്‌നോളജി റിട്ടേണുകളുടെ നിരക്ക് രണ്ടു ശതമാനം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്-ഫഌപ്കാര്‍ട്ട് സിഇഒ അനന്ത് നാരായണന്‍ പറഞ്ഞു.

 

Comments

comments

Categories: Business & Economy