‘ഹാപ്പി വിത്ത് നിസാന്‍ കാംപെന്‍’; എട്ടാം പതിപ്പുമായി നിസാന്‍ ഇന്ത്യ

‘ഹാപ്പി വിത്ത് നിസാന്‍ കാംപെന്‍’; എട്ടാം പതിപ്പുമായി നിസാന്‍ ഇന്ത്യ

2014ല്‍ കാംപെയ്ന്‍ തുടങ്ങിയ ശേഷം ഈ സംരംഭത്തിലൂടെ 80,000 ഉപഭോക്താക്കള്‍ക്കാണ് നിസാന്‍ സേവനം ലഭ്യമാക്കിയത്

ന്യൂഡല്‍ഹി: എല്ലാ നിസാന്‍ ഡാറ്റ്‌സണ്‍ ഔട്ട്‌ലെറ്റുകളിലും ജനുവരി 18 മുതല്‍ 28 വരെ നിസാന്‍ ഇന്ത്യ അവതരിപ്പിക്കുന്ന ‘ഹാപ്പി വിത്ത് നിസാന്‍’ ഉപഭോക്തൃ സേവന കാംപെയ്‌നിന്റെ എട്ടാം പതിപ്പിന് തുടക്കമാകും.
60 പോയിന്റ് സൗജന്യ വാഹന ചെക്ക്അപ്പ്, സൗജന്യ ടോപ്പ് വാഷ്, ആക്‌സസറികള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍, ലേബര്‍ ചാര്‍ജില്‍ 20% വരെ ഇളവ്, ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് 50% ഇളവ്, ഉറപ്പായ സമ്മാനങ്ങള്‍ എന്നിവയടങ്ങുന്നതാണ് ‘ഹാപ്പി വിത്ത് നിസാന്‍’ കാംപെയ്ന്‍. ഇക്കാലയളവില്‍, അംഗീകൃത നിസാന്‍, ഡാറ്റ്‌സണ്‍ സേവന കേന്ദ്രങ്ങളുടെയും നിസാന്റെ ജെനുവിന്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍, ഓയിലുകള്‍, ആക്‌സസറികള്‍ എന്നിവ ഉപയോഗിക്കുന്നതിന്റെയും ഗുണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനുള്ള ഉപഭോക്തൃകേന്ദ്രീകൃത സംവാദവും നടക്കും.

2014ല്‍ കാംപെയ്ന്‍ തുടങ്ങിയ ശേഷം ഈ സംരംഭത്തിലൂടെ 80,000 ഉപഭോക്താക്കള്‍ക്കാണ് നിസാന്‍ സേവനം ലഭ്യമാക്കിയത്. ഗുണനിലവാരമുള്ള സേവനവും ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ് കമ്പനിയുടെ മുഖ്യ പരിഗണനയെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെറോം സൈഗോട്ട് അഭിപ്രായപ്പെട്ടു.

 

Comments

comments

Categories: Auto, Business & Economy