ഇന്ത്യയില്‍ ബിഎസ്-6 വാഹനം പുറത്തിറക്കുന്ന ആദ്യ കമ്പനി മെഴ്‌സിഡസ് ബെന്‍സ്

ഇന്ത്യയില്‍ ബിഎസ്-6 വാഹനം പുറത്തിറക്കുന്ന ആദ്യ കമ്പനി മെഴ്‌സിഡസ് ബെന്‍സ്

ആദ്യ ബിഎസ്-6 കാര്‍ ജനുവരി 19 ന് അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ കമ്പനി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യ വാഹനം മെഴ്‌സിഡസ് ബെന്‍സ് പുറത്തിറക്കും. ജനുവരി 19 ന് ആദ്യ ബിഎസ്-6 കാര്‍ അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ കമ്പനി അറിയിച്ചു. കേന്ദ സര്‍ക്കാറിന്റെ സമയ പരിധിയേക്കാള്‍ രണ്ട് വര്‍ഷം മുമ്പാണ് മെഴ്‌സിഡസ് ബെന്‍സ് ബിഎസ്-6 വാഹനം വിപണിയിലെത്തിക്കുന്നത്.

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് 6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. ആ സമയപരിധിക്കുമുമ്പേ മെഴ്‌സിഡസ് ബെന്‍സിന് ബിഎസ്-6 കാറുകളും എസ്‌യുവികളും വിപണിയിലെത്തിക്കും. ബിഎസ്-6 കാറുകള്‍ മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യയാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ അറിയിച്ചു.

കേന്ദ സര്‍ക്കാറിന്റെ സമയ പരിധിയേക്കാള്‍ രണ്ട് വര്‍ഷം മുമ്പാണ് മെഴ്‌സിഡസ് ബെന്‍സ് ബിഎസ്-6 വാഹനം വിപണിയിലെത്തിക്കുന്നത്

യൂറോ-6 ന് തുല്യമാണ് ബിഎസ്-6. ബിഎസ്-6 ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലകള്‍ വലിയ തോതിലുള്ള നിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്. ഡെല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും നേരിടുന്ന രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ബിഎസ്-6 ഇന്ധനം ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Auto