വാല്‍ഡോഫ് അസ്റ്റോറിയ-ദി കാലിഡോണിയന്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി

വാല്‍ഡോഫ് അസ്റ്റോറിയ-ദി കാലിഡോണിയന്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി

120 ദശലക്ഷം യുഎസ് ഡോളറിനാണ് പൈതൃക ഹോട്ടല്‍ ലുലു ഗ്രൂപ്പിന്റെ ട്വന്റിഫോര്‍ട്ടീന്‍ സ്വന്തമാക്കിയത്. 28 ദശലക്ഷം ഡോളറിന്റെ മുഖം മിനുക്കല്‍ പണികളും ഇവിടെ നടക്കും

അബുദാബി: സ്‌കോട്ട്‌ലന്‍ഡിലെ പ്രശസ്ത പൈതൃക ഹോട്ടല്‍ സമുച്ചയം വാല്‍ഡോഫ് അസ്റ്റോറിയ-ദി കാലിഡോണിയന്‍ സ്വന്തമാക്കി ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റിഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ്. 120 ദശലക്ഷം യുഎസ് ഡോളറിനാണ് ഇത് സ്വന്തമാക്കിയത്. ഇതിന് പുറമെ 28 ദശലക്ഷം ഡോളറിന്റെ മുഖം മിനുക്കല്‍ പണികളും ഇവിടെ നടക്കും.

ഇതോടെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള മൊത്തം ആഡംബര ഹോട്ടീല്‍, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പ് വില ഏകദേശം 650 ദശലക്ഷം യുഎസ് ഡോളറിലധികമായി. ലോകത്തിന്റെ പലകോണുകളിലുള്ള പൈതൃക കെട്ടിട സമുച്ചയങ്ങള്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഗരിമയും ഒട്ടും ചോരാതെ ഏറ്റെടുത്ത് നടത്തുകയാണ് ട്വന്റിഫോര്‍ട്ടീന്‍ ഹോള്‍ഡിങ്‌സ്.

നൂറിലധികം വര്‍ഷം പാരമ്പര്യമുള്ള സ്‌കോട്ടിഷ് റയില്‍വേ ഹോട്ടലാണ് വാല്‍ഡോഫ്. അതിന്റെ നിര്‍മ്മാണത്തിലെ പൗരാണികതയും ഭംഗിയും നിലനിര്‍ത്തിക്കൊാണ് ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സിന്റെ പ്രവര്‍ത്തനം. ഹില്‍ട്ടന്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡാണ് വാല്‍ഡോഫ് അസ്റ്റോറിയ.

എഡിന്‍ബര്‍ഗ് കാസിലിന്റെ മനോഹരമായ കാഴ്ച്ച സമ്മാനിക്കു വാല്‍ഡോഫില്‍ ഇപ്പോഴുള്ളത് 241 മുറികളാണ്. ഓള്‍ഡ് പ്രിന്‍സ് സ്ട്രീറ്റ് റയില്‍വേ സ്റ്റേഷന്റെ ഭാഗമായി 1903 ല്‍ ആണ് ഹോട്ടല്‍ ആരംഭിക്കുന്നത്. പ്രാദേശികരും വിദേശികളുമായ ഒരുപാട് ആളുകളുടെയും സഞ്ചാരികളുടെയും ഇഷ്ട്ടയിടം കൂടിയായ ഈ സ്‌കോട്ടിഷ് ലാന്‍ഡ്മാര്‍ക്ക് കെട്ടിടം സ്വന്തമാക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ട്വന്റിഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു.

 

Comments

comments