‘കണ്‍സെപ്റ്റ് ജെ’ ഓര്‍മ്മപ്പെടുത്തി കാവസാക്കി

‘കണ്‍സെപ്റ്റ് ജെ’ ഓര്‍മ്മപ്പെടുത്തി കാവസാക്കി

സ്ട്രീറ്റ്-ലീഗല്‍ ഇലക്ട്രിക് ത്രീ-വീലറിന്റെ ടീസര്‍ വീഡിയോ യുട്യൂബില്‍ പ്രസിദ്ധീകരിച്ചു

ടോക്കിയോ : സ്ട്രീറ്റ്-ലീഗല്‍ ത്രീ-വീലര്‍ കണ്‍സെപ്റ്റായ കാവസാക്കി ജെ യുടെ ടീസര്‍ വീഡിയോ ജാപ്പനീസ് കമ്പനി പുറത്തുവിട്ടു. 2013 ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കാവസാക്കി ജെ എന്ന ഫ്യൂച്ചറിസ്റ്റിക് ലീനിംഗ് ത്രീ-വീലര്‍ കണ്‍സെപ്റ്റ് വാഹനമാണ് കാവസാക്കി വീണ്ടും ടീസ് ചെയ്തിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ത്രീ-വീലറിന്റെ പുതിയ ടീസര്‍ വീഡിയോ കഴിഞ്ഞയാഴ്ച്ച കാവസാക്കിയുടെ യുഎസ് യുട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചിരുന്നു. കാവസാക്കി യൂറോപ്പിന്റെ യുട്യൂബ് ചാനലാണ് ജെ കണ്‍സെപ്റ്റിന്റെ വീഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റൈഡിംഗ് പൊസിഷനുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഇലക്ട്രിക് ത്രീ-വീലറാണ് ജെ കണ്‍സെപ്റ്റ്. വാഹനമോടിക്കുന്നതിനിടെ റൈഡിംഗ് പൊസിഷന്‍ മാറ്റാന്‍ കഴിയും. കംഫര്‍ട്ട് മോഡ് തെരഞ്ഞെടുത്താല്‍ കുറേക്കൂടി മികച്ച അപ്‌റൈറ്റ് റൈഡിംഗ് സ്റ്റാന്‍സ് ലഭിക്കും. വാഹനത്തിന്റെ എര്‍ഗണോമിക്‌സില്‍ മാറ്റം വരുത്തി കൂടുതല്‍ അഗ്രസീവ് റൈഡിംഗ് സ്റ്റൈല്‍ സമ്മാനിക്കുന്നതിന് സ്‌പോര്‍ട് മോഡിന് കഴിയും. മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമാണ് നല്‍കിയിരിക്കുന്നത്. ബാറ്ററി സെല്‍ ജെ കണ്‍സെപ്റ്റ് വാഹനത്തിന് കരുത്ത് പകരും.

കാവസാക്കി ജെ എന്ന ഫ്യൂച്ചറിസ്റ്റിക് ലീനിംഗ് ത്രീ-വീലര്‍ കണ്‍സെപ്റ്റ് വാഹനത്തിന് മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമാണ് നല്‍കിയിരിക്കുന്നത്

കാന്‍-ആം സ്‌പൈഡര്‍, പോളാറിസ് സ്ലിംഗ്‌ഷോട്ട്, യമഹ നിക്കെന്‍ തുടങ്ങിയ വാഹനങ്ങളെ ഇപ്പോള്‍ ത്രീ-വീലര്‍ സെഗ്‌മെന്റില്‍ കാണാം. ത്രീ-വീലര്‍ സെഗ്‌മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് സൂചിപ്പിക്കുന്നതാണ് കാവസാക്കിയുടെ പുതിയ ടീസര്‍ വീഡിയോ. യമഹ നിക്കെന്‍ ത്രീ-വീലര്‍ ഈ വര്‍ഷം വിപണിയിലെത്തും. ജെ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ കാവസാക്കി അധികം വൈകാതെ പ്രഖ്യാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.

Comments

comments

Categories: Auto