ഇന്‍ഡിട്രേഡ് മൈക്രോഫിന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ഇന്‍ഡിട്രേഡ് മൈക്രോഫിന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

 

കഴിഞ്ഞ ഏപ്രിലിലാണ് ഇന്‍ഡിട്രേഡ് ഗ്രൂപ്പ് മൈക്രോ ഫിനാന്‍സ് ബിസിനസ് ആരംഭിച്ചത്. നിലവില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ശാഖകളുള്ളത്

കൊച്ചി: കഴിഞ്ഞ ഏപ്രിലില്‍ മഹാരാഷ്ട്രയിലും തമിഴ് നാട്ടിലുമായി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതി ആരംഭിച്ച ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് കേരളം ഉള്‍പ്പടെയുള്ള കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യപിപ്പിക്കാനൊരുങ്ങുന്നു.

നിലവില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമായി ഇന്‍ഡിട്രേഡ് മൈക്രോഫിനിന് 25 ശാഖകളാണുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേരളം, ചത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്‍ഡിട്രേഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ സുദീപ് ബന്ദോപാദ്ധ്യായ അറിയിച്ചു.

വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ 500 കോടിയുടെ ലോണ്‍ വിതരണം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്‍ഡിട്രേഡിന്റെ ബിസിനസ് ഓപ്പറേഷന്‍സ് പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏപ്രിലിലാണ് ഇന്‍ഡിട്രേഡ് ഗ്രൂപ്പ് മൈക്രോ ഫിനാന്‍സ് ബിസിനസ് ആരംഭിച്ചത്. നിലവില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ശാഖകളുള്ളത്.

കഴിഞ്ഞ 25 വര്‍ഷമായി ഓഹരി മേഖലയിലുള്ള ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ഏതാനും വര്‍ഷങ്ങളായി പുതിയ ബിസിനസിന്റെ പാതയിലാണ്. തങ്ങളുടെ ഗ്രൂപ്പ് കമ്പനികളിലൂടെ അഗ്രിഫിനാന്‍സ്, മൈക്രോഫിനാന്‍സ് മേഖലകളിലാണ് കമ്പനി കൂടുതലായി ശ്രദ്ധയൂന്നുന്നത്.

Comments

comments

Categories: Business & Economy