ഹസ്‌ക് പവര്‍ സിസ്റ്റംസ് 20 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

ഹസ്‌ക് പവര്‍ സിസ്റ്റംസ് 20 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹസ്‌ക് പവര്‍ സിസ്റ്റംസ് 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ശേഖരിച്ചു. ഷെല്‍ ടെക്‌നോളജി വെഞ്ച്വേഴ്‌സ് എല്‍എല്‍സി, സെഡ്ഫണ്ട് ഇന്റര്‍നാഷണല്‍, എന്‍ജി റംസംബ്ലേഴ്‌സ് ഡി എനര്‍ജീസ് എന്നിവരില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം നേടിയത്. നിക്ഷേപ ഇടപാട് റെഗുലേറ്ററുടെ അനുമതിയ്ക്കായുള്ള പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലും ടാന്‍സാനിയയിലും 300 മിനി ഗ്രിഡിലൂടെ 15 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം കൂട്ടിച്ചേര്‍ക്കുകയാണ് ഹസ്‌കിന്റെ ലക്ഷ്യം. ഇന്ത്യയിലും ടാന്‍സാനിനയിലുമായി കമ്പനിക്ക് ഹൈബ്രിഡ് ഊര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തന ഉടമസ്ഥതയും വിതരണ ശൃംഖലയുമുണ്ട്.

 

Comments

comments

Categories: Business & Economy