മൊബീല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ഐകാസിനെ ഗ്രാബ് ഏറ്റെടുത്തു

മൊബീല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ഐകാസിനെ ഗ്രാബ് ഏറ്റെടുത്തു

മൊബീല്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പായ ഐകാസിനെ റൈഡ്- ഹെയ്‌ലിംഗ് ലോജിസ്റ്റിക്‌സ് സേവന കമ്പനിയായ ഗ്രാബ് ഏറ്റെടുത്തു. കമ്പനിയുടെ ഡിജിറ്റല്‍ പേമെന്റ്‌സ് പ്ലാറ്റ്‌ഫോമായ ഗ്രാബ്‌പേ വിപുലീകരിക്കുന്നതിന് സഹായകരമാകുന്നതിന് വേണ്ടിയാണ് ഏറ്റെടുക്കല്‍ നടത്തിയത്. ഏറ്റെടുക്കലിന്റെ ഭാഗമായി ഐകാസിന്റെ സംഘം ബെംഗളൂരുവിലെ ഗ്രാബിന്റെ ഗവേഷണ, വികസന സെന്ററില്‍ ചേരും. ഇടപാടിന്റെ തുക സംബന്ധിച്ച വിവരങ്ങള്‍ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല.

ഐകാസ് സാങ്കേതികവിദ്യയുടെ സൗകര്യവും വഴക്കവും തെക്ക്കിഴക്കന്‍ ഏഷ്യയുടെ വൈവിധ്യമാര്‍ന്ന പേമെന്റ്് സംവിധാനത്തിനും വലിയ ജനസംഖ്യയ്ക്കും അനുയോജ്യമാകുമെന്ന് ഗ്രാബിന്റെ അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യ ആസ്ഥാനമാക്കിയ ഓണ്‍ലൈന്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ കുഡോയെ കഴിഞ്ഞവര്‍ഷം ഗ്രാബ് വാങ്ങിയിരുന്നു.

Comments

comments

Categories: Business & Economy