സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററില്‍ വിപ്ലവം കുറിച്ച് ഗോദ്‌റെജ്

സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററില്‍ വിപ്ലവം കുറിച്ച് ഗോദ്‌റെജ്

ഗോദ്‌റെജ് ഡ്യൂവോ സിംഗിള്‍ ഡോര്‍ ഡിസി റഫ്രിജറേറ്ററിന്റെ വില 23000 മുതല്‍ 25000 രൂപവരെയാണ്

മുംബൈ: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ് അപ്ലയന്‍സസ് പച്ചക്കറിക്കായി പ്രത്യേക ഡ്രോയറുള്ള ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ അവതരിപ്പിച്ചു.

റഫ്രിജറേറ്റര്‍ മണിക്കൂറില്‍ 30 സെക്കന്‍ഡ് വീതം മൂന്നു തവണ തുറന്നാല്‍ കൂളിങ് ചേമ്പറിന്റെ താപനില 100 ശതമാനം വര്‍ധിക്കുമെന്ന് ലാബ് പരിശോധനയില്‍ വ്യക്തമാണ്. തണുപ്പ് നഷ്ടപ്പെടുന്നത് തെര്‍മല്‍ ഷോക്കിനു കാരണമാകുന്നു. അത് അകത്ത് സൂക്ഷിച്ചിട്ടുള്ള ഭക്ഷണത്തെ ബാധിക്കുകയും പുതുമ നഷ്ടപ്പെടുകയും ചെയ്യുന്നു. റഫ്രിജറേറ്ററിന് അകത്ത് ആവശ്യമായ താപനിലയിലെത്തുന്നത് കംപ്രസര്‍ രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോഴാണ്-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രിഡ്ജിന്റെ വാതില്‍ കൂടുതല്‍ തവണ തുറക്കുന്നത് ഒരുപാട് ഊര്‍ജം നഷ്ടപ്പെടുത്തുന്നു. കമ്പനി തന്നെ നടത്തിയ സര്‍വേയില്‍ ഇന്ത്യക്കാര്‍ ഒരു ദിവസം ശരാശരി 10 തവണയെങ്കിലും ഡോര്‍ തുറക്കുന്നുണ്ടെന്ന് കണ്ടെത്തി. അതില്‍ തന്നെ പച്ചക്കറി വിഭാഗത്തിലെ ആവശ്യങ്ങള്‍ക്കായാണ് 40 ശതമാനം സമയവും ഉപയോഗിക്കുന്നത്. ഇന്ത്യയിലെ 80 ശതമാനം റഫ്രിജറേറ്ററുകളും നേരിട്ട് കൂളാകുന്നത് അല്ലെങ്കില്‍ സിംഗിള്‍ ഡോര്‍ സംവിധാനത്തില്‍ ഉള്ളവയാണ്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഗോദ്‌റെജ് അപ്ലയന്‍സസ് എഡ്ജ് ഡ്യൂവോ അവതരിപ്പിച്ചത്-കമ്പനി വ്യക്തമാക്കി.

മുഴുവന്‍ റഫ്രിജറേറ്ററും തുറക്കാതെ തന്നെ പച്ചക്കറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഡ്യൂവല്‍ ഫ്‌ളോ സാങ്കേതിക വിദ്യയാണ് പുതിയ എഡ്ജ് ഡ്യൂവോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് തണുപ്പ് നഷ്ടമാകല്‍ 50 ശതമാനം കുറയ്ക്കുന്നു. ഫ്രീസറിലെ എയര്‍ ഫ്‌ളോ തന്നെ പ്രത്യേകമുള്ള പച്ചക്കറി ഡ്രോയര്‍ ഉപയോഗിക്കുന്നതിനാല്‍ തണുപ്പ് നഷ്ടപ്പെടല്‍ കുറയ്ക്കുന്നു. ഫ്രിഡ്ജിനുള്ളിലെ സ്ഥലം പരമാവധി ഉപയോഗിക്കാനും സാധിക്കുന്നു. ഒരുപാടു സ്ഥലമുള്ള പച്ചക്കറി ഡ്രോയര്‍, വലിയ ഫ്രീസര്‍, പിന്നെ മറ്റു സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നിങ്ങനെയാണ് സൗകര്യങ്ങള്‍.

ഡോര്‍ഷെല്‍ഫില്‍ 2.25 ലിറ്റര്‍ കുപ്പിയുടെ സ്ഥലമുണ്ട്. ഒരു ലിറ്ററിന്റെ അഞ്ചു കുപ്പികള്‍ തണുപ്പിക്കാനും ഇടമുണ്ട്. ഫ്രിഡ്ജിനുള്ളില്‍ എല്‍ഇഡി ഏര്‍പ്പെടുത്തിയത് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. നീല, വൈന്‍ നിറങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമാണ്. ഗോദ്‌രെജിന്റെ പരിസ്ഥിതി സൗഹാര്‍ദത്തിന് അനുയോജ്യമായ ആര്‍600എ റഫ്രിജറന്റാണ് ഉപയോഗിക്കുന്നത്. ഓസോണ്‍ കുറയ്ക്കല്‍ ഇല്ല. കാര്‍ബണ്‍ തള്ളലും ഇല്ല. വളരെ കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കും. ഇതേ നിലവാരത്തിലുള്ള ത്രീ സ്റ്റാര്‍ റഫ്രിജറേറ്ററിനെ അപേക്ഷിച്ച് ഉപഭോക്താവിന് 3850 രൂപയുടെയെങ്കിലും മിച്ചം ഈ ഫോര്‍ സ്റ്റാര്‍ റഫ്രിജറേറ്റര്‍ നല്‍കും. 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയുമുണ്ട്.

ഗോദ്‌റെജ് ഡ്യൂവോ സിംഗിള്‍ ഡോര്‍ ഡിസി റഫ്രിജറേറ്ററിന്റെ വില 23000 മുതല്‍ 25000 രൂപവരെയാണ്.
ഡയറക്റ്റ് കൂള്‍ ശ്രേണിയില്‍ നൂതനമായ മാറ്റമാണ് ഗോദ്‌റെജ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഗോദ്‌റെജിന്റെ സിംഗിള്‍ ഡോര്‍ ഫ്രിഡി്ജുകളിലെ ആധിപത്യം ഇതുവഴി തുടരുമെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും ഇവിപിയുമായ കമല്‍ നന്ദി പറഞ്ഞു.

ഗോദ്‌റെജ് എഡ്ജ് ഡ്യൂവോവിലൂടെ റഫ്രിജറേറ്ററില്‍ വിഭാഗത്തില്‍ പുതിയൊരു തുടക്കം കുറിക്കുകാണെന്നും 80 ശതമനവും സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ വാങ്ങുന്ന ഇന്ത്യയില്‍ പുതിയ സാങ്കേതിക വിദ്യയും നൂതനമായ രൂപകല്‍പ്പനയിലൂടെയും ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ ഉപഭോക്താക്കള്‍ക്കിടയില്‍ വിജയം കൈവരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രൊഡക്റ്റ് മേധാവി അനുപ് ഭാര്‍ഗവ പറഞ്ഞു.

Comments

comments

Categories: Business & Economy, Tech