ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ !

ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ !

ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നു ദിവസത്തെ കച്ചവടത്തിലാണ്ഓഫർ നൽകുന്നത്. ജനുവരി 21 മുതൽ 23 വരെയാണ് വിൽപ്പന.

സാംസങ് ഗ്യാലക്സി ഓൺ നെക്സ്റ്റ് 64 ജിബി, 16 ജിബി എന്നിവ യഥാക്രമം 10,999 രൂപ, 9999 രൂപ എന്നിങ്ങനെയാണ്. (ഇതിന്റെ വിപണി വില യഥാക്രമം 17,900 രൂപ, 10,999 രൂപയാണ്. ഷവോമി റെഡ്മി നോട്ട് 4, ലെനോവോ K8 പ്ലസ്, മോട്ടോ G5 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 10999രൂപ, 8999 രൂപ,( 10999 രൂപയാണ് വില) ക്ക് ലഭിക്കും.

പിക്സൽ 2 എക്സ്എൽ ഹാൻഡ്സെറ്റ് 48,999 രൂപയ്ക്ക് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിക്സൽ 2 എക്സ്എൽ വാങ്ങുന്നവർക്ക് 10,000 രൂപ ഇളവ് നൽകും. 29,999 രൂപയുടെ സാംസങ് ഗ്യാലക്സി എസ്7 ന്റ ഓഫർ വില 26,990 രൂപയാണ്.സ്മാർട്ട്ഫോണുകൾക്ക് പുറമെ ടിവി, ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഓഫർ നൽകുന്നുണ്ട്.

Comments

comments

Tags: Flipkart