കാണ്‍പൂരില്‍ 96 കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തു; പ്രഫസറും വ്യവസായിയുമടക്കം 16 പേര്‍ പിടിയില്‍

കാണ്‍പൂരില്‍ 96 കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തു; പ്രഫസറും വ്യവസായിയുമടക്കം 16 പേര്‍ പിടിയില്‍

കാണ്‍പൂര്‍ : അസാധുവാക്കിയ 1000, 500 നോട്ടുകളുടെ വന്‍ ശേഖരവുമായി കാണ്‍പൂരിലെ പ്രമുഖ കെട്ടിട നിര്‍മാതാവിനെയും മറ്റ് 15 ആളുകളെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാതാവായ ആനന്ദ് ഖത്രിയുടെ സ്വരൂപ് നഗറിലെ വീട്ടില്‍ നിന്നാണ് ചാക്കുകളില്‍ നിറച്ച നിലയില്‍ നോട്ടുകള്‍ കണ്ടെടുത്തത്. തില വ്യക്തികളും കമ്പനികളും നിരോധിക്കപ്പെട്ട നോട്ടുകള്‍ വെളുപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയാണ് കണ്ടെത്തിയത്. എന്‍ഐഎ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വരൂപ് നഗറില്‍ നിന്ന് 4 പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ ചോദ്യം ചെയ്തതിലൂടെ ആനന്ദ് ഖത്രിയിലേക്ക് എത്തുകയുമായിരുന്നു. പിന്നീട് സ്വരൂപ് നഗറിലെ 3 ഹോട്ടലുകളില്‍ നിന്നുമായി പ്രൊഫസര്‍ സന്തോഷ് യാദവടക്കം 11 പേരെ കൂടി അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും സംഘത്തിലുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങള്‍ സജീവമായെന്ന വിവരങ്ങള്‍ പൊലീസിനും ഇന്റലിജന്‍സിനും ലഭിച്ചിരുന്നു. ഏറ്റവും വലിയ വേട്ടയാണ് കാണ്‍പൂരിലേത്.

Comments

comments

Categories: FK News, Politics

Related Articles