റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു; ഫുട്‌ബോള്‍ ലോകത്തോട് വിടവാങ്ങുന്നത് 37ആം വയസില്‍

റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു; ഫുട്‌ബോള്‍ ലോകത്തോട് വിടവാങ്ങുന്നത് 37ആം വയസില്‍

റിയോ ഡി ജനീറോ : ബ്രസീല്‍ ഫുട്‌ബോള്‍ ലോകത്തിന് നല്‍കിയ താരങ്ങളിലൊരാളായ റൊണാള്‍ഡീഞ്ഞോ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015ന് ശേഷം മത്സരക്കളികളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ഉചിതമായ സമയം നോക്കി 37കാരനായ താരം കരിയര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. റഷ്യില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ചില വന്‍ പദ്ധതികള്‍ മനസിലുണ്ടെന്ന് റൊണാള്‍ഡീഞ്ഞോടുടെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് പറഞ്ഞു. ബ്രസീലിന് വേണ്ടി 2002 ലോകകപ്പില്‍ പുറത്തെടുത്ത കളിയാണ് റൊണാള്‍ഡീഞ്ഞോയെ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലേറ്റിയത്. 40 അടി ദൂരെ നിന്ന് ഇംഗഌണ്ടിന്റെ കഥ കഴിച്ച ഫ്രീകിക്ക് ഗോള്‍ ഫുട്‌ബോള്‍ ആരാധകര്ഡക്ക് മറക്കാനാവില്ല. ബ്രസീലിനായി 101 കളികളില്‍ നിന്ന് 35 ഗോളുകള്‍ഡ നേടിയ റൊണാള്‍ഡീഞ്ഞോ പ്‌ളേമേക്കറായും തിളങ്ങി. 2003-2008 കാലഘട്ടത്തില്‍ സ്പാനിഷ് ക്‌ളബ്ബ് ബാര്‍സലോണക്കു വേണ്ടിയാണ് കളിമികവ് മുഴുവന്‍ അദ്ദേഹം പുറത്തെടുത്തത്. 2006ല്‍ ബാര്‍സയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്തിച്ചതിലും 2005ലും 2006ലും ലാലിഗയുടെ തലപ്പത്തെക്കെത്തിച്ചതിലും നിര്‍ണായകമായ പങ്ക് വഹിച്ചു. 2005ല്‍ വ്യക്തിഗത നേട്ടമായി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമായ ബാലണ്‍-ഡിഓര്‍ ലഭിച്ചു. 2010-11 സീസണില്‍ എസി മിലാനെ ഇറ്റാലിയന്‍ സീരിഎ കിരീടത്തിലും 2013ല്‍ ബ്രസീലിയന്‍ കഌബ്ബ് അത്‌ലറ്റിക്കോ മിനേറോയെ കോപ്പ കിരിടത്തിലേക്കും നയിച്ചു. ഉന്നം തെറ്റാത്ത ഫ്രീകിക്കുകളും സഹകളിക്കാരെ നോക്കുക പോലും ചെയ്യാതെ അളന്നു തൂക്കിയ പാസുകളും ട്രേഡ്മാര്‍ക്കായുള്ള താരം ബൂട്ടഴിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം പുതിയ ബ്രസീലിയന്‍ വസന്തങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

Comments

comments

Categories: FK News, Sports, World