സ്റ്റാളുകള്‍ ഇപ്പോള്‍ ബുക്ക് ചെയാം

സ്റ്റാളുകള്‍ ഇപ്പോള്‍ ബുക്ക് ചെയാം

കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ്, പുസ്തക പ്രസാധനവും വായനയും വളര്‍ത്തുന്നതിനും കേരളത്തിലെ എല്ലാ പ്രസാധകര്‍ക്കും പുസ്തക വില്പനക്കാര്‍ക്കും തുല്യ അവസരം ലഭ്യമാക്കുന്നതിനും ആയി 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച് നടത്തുന്ന ഒന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.

സ്റ്റാളുകള്‍ പൂര്‍ണ്ണമായും ശീതീകരിച്ചതും ജര്‍മന്‍ നിര്‍മിതവുമാണ്.സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് സംഘാടകര്‍. www.krithibookfest.com എന്ന വെബ്‌സൈറ്റില്‍ ബുക്കിംഗ് ഫാറവും ബ്രോഷറും ലഭ്യമാണ്. കേരളത്തിലെ എല്ലാ നാഷണല്‍ ബുക്ക് സ്റ്റാള്‍ ശാഖകളില്‍ നിന്നും ഇവ ലഭിക്കും. ജനുവരി 31 ന് മുന്‍പ് സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനവും മൂന്നോ അതിലധികമോ സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതിനു പുറമേ 20 ശതമാനവും വാടകയില്‍ ഇളവ് നല്‍കുന്നതായിരിക്കും.

പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ വച്ച് മാര്‍ച്ച് ആറ് മുതല്‍ പത്ത് വരെ അന്താരാഷ്ട്ര സാഹിത്യോത്സവവും സംഘടിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Education