അശോക് ലെയ്‌ലാന്‍ഡിന് ഇനി ഇസ്രായേല്‍ കമ്പനിയുടെ സാങ്കേതികവിദ്യ

അശോക് ലെയ്‌ലാന്‍ഡിന് ഇനി ഇസ്രായേല്‍ കമ്പനിയുടെ സാങ്കേതികവിദ്യ

അലുമിനിയം എയര്‍ ബാറ്ററികള്‍ക്കായി ഇസ്രായേല്‍ കമ്പനിയായ ഫിനര്‍ജി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി : ഹിന്ദുജ ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ് ഇസ്രായേല്‍ കമ്പനിയായ ഫിനര്‍ജിയുടെ സാങ്കേതികവിദ്യാ സഹായത്തോടെ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനുള്ള അലുമിനിയം എയര്‍ ബാറ്ററികള്‍ക്കായി ഫിനര്‍ജി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വാണിജ്യ വാഹനങ്ങള്‍ക്കുവേണ്ട ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫിനര്‍ജിയുടെ സാങ്കേതികവിദ്യ സഹായിക്കും.

അശോക് ലെയ്‌ലാന്‍ഡിന്റെ എതിരാളിയായ ടാറ്റ മോട്ടോഴ്‌സ് ഇതിനകം ഫുള്ളി ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിച്ചു. ഷിംലയിലും ഗുവാഹത്തിയിലും പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയശേഷം മുംബൈയില്‍ സര്‍വീസ് നടത്തുന്നതിന് ബസ്സുകള്‍ വിതരണം ചെയ്തിരുന്നു. രാജ്യത്തെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ഓര്‍ഡര്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

അശോക് ലെയ്‌ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന പദ്ധതിയെ വളരെയധികം സഹായിക്കുന്നതാണ് ഇസ്രായേലി കമ്പനിയുമായുള്ള സഹകരണം. മാസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ച് പരീക്ഷണ ഓട്ടം നടത്തുമെന്ന് അശോക് ലെയ്‌ലാന്‍ഡ് ഇമൊബിലിറ്റി ടെക് മേധാവി എസ്എ സുന്ദരേശന്‍ പറഞ്ഞു. ഈ കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ ഫിനര്‍ജിയുടെ സാങ്കേതികവിദ്യ പ്രയോഗിച്ച അലുമിനിയം എയര്‍ ബാറ്ററി ഉപയോഗിക്കും. ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ വര്‍ഷം ഫുള്ളി ഇലക്ട്രിക് 35-സീറ്റര്‍ ബസ്സിന്റെ പരീക്ഷണ ഓട്ടം നടത്തിരുന്നു. 1.5 കോടി രൂപയാണ് ഈ ബസ്സിന് വില. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടും.

അശോക് ലെയ്‌ലാന്‍ഡ് കഴിഞ്ഞ വര്‍ഷം ഫുള്ളി ഇലക്ട്രിക് 35-സീറ്റര്‍ ബസ്സിന്റെ പരീക്ഷണ ഓട്ടം നടത്തിരുന്നു. 1.5 കോടി രൂപയാണ് ഈ ബസ്സിന് വില

അശോക് ലെയ്‌ലാന്‍ഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങള്‍ക്ക് സാങ്കേതികവിദ്യ നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിനര്‍ജി സിഇഒ അവീവ് ടിസിഡോണ്‍ പറഞ്ഞു. വാഹനങ്ങളുടെ വില കുറയുന്നതിന് ഫിനര്‍ജിയുടെ സാങ്കേതികവിദ്യ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto