വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍ഗോഡ്്: ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്റ്ററേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ മൊത്തം 38 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒന്‍പതു പരാതികളില്‍ പോലീസിനോട് വിവിധ വകുപ്പുകളോടും നാലു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടി. ഒന്‍പതു പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി പി ശ്യാമളദേവി, അഡ്വ.എ പി ഉഷ, വനിത പ്രൊട്ടക്ഷ്ന്‍ ജില്ലാ ഓഫീസര്‍ പി സുലജ, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഡീന ഭരതന്‍, വനിതാ സെല്‍ ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

വനിതാ കമ്മീഷന് പരിഹരിക്കാന്‍ കഴിയുന്ന വിവിധങ്ങളായ കേസുകള്‍ നിലവില്‍ കോടതികളുടെ പരിഗണനയിലുണ്ടെന്ന് വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ എം രാധ എന്നിവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നതിനാല്‍ വനിത കമ്മീഷന് പരിഗണിക്കുന്നതിന് പരിമിതിയുണ്ട്. കമ്മീഷനിലെത്തുന്ന പല കേസുകളും കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. നിയമപരമായി ജനങ്ങള്‍ക്ക് അറിവില്ലാത്തതുകൊണ്ടാകാം ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും കോടതികളിലേക്ക് പോകുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ പോലെയുള്ള പരാതികള്‍ ആദ്യംതന്നെ കമ്മീഷന് നേരിട്ടു തന്നാല്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. എന്നാല്‍ പലരും ആദ്യം കോടതിയില്‍ കേസ് നല്‍കിയതിന് ശേഷമാണ് കമ്മീഷനില്‍ പരാതിയുമായെത്തുന്നതെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

Comments

comments

Categories: Women