വാണിജ്യ വാഹനങ്ങള്‍ക്ക് ജെനുവിന്‍ ഓയിലുമായി ടാറ്റാ മോട്ടോഴ്‌സ്

വാണിജ്യ വാഹനങ്ങള്‍ക്ക് ജെനുവിന്‍ ഓയിലുമായി ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി:ഓട്ടോമൊബൈല്‍ നിര്‍മ്മാണമേഖലയില്‍ ശ്രദ്ധേയരായ ടാറ്റാമോട്ടോഴ്‌സ് വാണിജ്യവാഹനങ്ങള്‍ക്ക് മാത്രമായി ടാറ്റാ മോട്ടോഴ്‌സ് ജെനുവിന്‍ ഓയില്‍ എന്ന പേരില്‍ ബ്രാന്‍ഡഡ് ഓയില്‍ അവതരിപ്പിക്കുന്നു.ഉയര്‍ന്ന ഗുണമേന്മ, പ്രകടനം, മെച്ചപ്പെട്ട മൈലേജ്, കൂടുതല്‍ കാലം ഈട് എന്നീ സവിശേഷതകളോടെ പുതിയ തലമുറ എഞ്ചിനുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് ഈ മള്‍ട്ടി പര്‍പ്പസ്ഓയിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ് ജെനുവിന്‍ ഓയിലിന്റെ നാല്‌വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ലിറ്ററിന് 185 രൂപ മുതല്‍ 240 രൂപ വരെയാണ് ഈ ഓയിലുകള്‍ക്ക് വില.

‘ഉപഭോക്തൃകേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച് മികച്ച പോസ്റ്റ്-പര്‍ച്ചേസ് അനുഭവം ഉപഭോക്താക്കളിലെത്തിക്കുന്ന ടാറ്റാ മോട്ടോഴ്‌സ് വാണിജ്യവാഹനങ്ങളുടെ വിപണനത്തിന് ശേഷവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പു വരുത്തി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച ലൂബ്രിക്കന്റ് ടെക്‌നോളജി വൈദഗ്ധ്യവും പിന്തുണയും നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ‘ടാറ്റാമോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ്് യൂണിറ്റ് കസ്റ്റമര്‍കെയര്‍ സീനിയര്‍വൈസ് പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

Comments

comments

Categories: Business & Economy