യുഎഇയുടെ യൂണിയന്‍ സിമന്റ് ഇനി ഇന്ത്യയുടെ ശ്രീ സിമന്റിന് സ്വന്തം

യുഎഇയുടെ യൂണിയന്‍ സിമന്റ് ഇനി ഇന്ത്യയുടെ ശ്രീ സിമന്റിന് സ്വന്തം

305.24 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ സിമന്റ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ ഇന്ത്യയുടെ ശ്രീസിമന്റ് ഏറ്റെടുത്തു. ഇടപാടിന് ശ്രീ സിമന്റിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി സ്ഥിരീകകിച്ചു. യൂണിയന്‍ സിമന്റിന്റെ 92.83 ശതമാനം ഓഹരിയാണ് ശ്രീ ഏറ്റെടുക്കുന്നത്. 305.24 മില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുക്കലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാകാന്‍ ഒമ്പത് മാസമെങ്കിലുമെടുക്കും.

കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ സിമന്റിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ വികസന പദ്ധതിയാണ് ഈ ഏറ്റെടുക്കല്‍

യൂണിയന്‍ സിമന്റിന്റെ ഏറ്റെടുക്കലോടെ ശ്രീക്ക് തങ്ങളുടെ സിമന്റെ ഉല്‍പ്പാദനം 29.3 മില്ല്യണ്‍ ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 33.3 മില്ല്യണ്‍ ടണ്‍ ആയി ഉയര്‍ത്താന്‍ സാധിക്കും. അതായത് ഏറ്റെടുക്കലിലൂടെ ഉല്‍പ്പാദനശേഷിയില്‍ 13.65 ശതമാനം വര്‍ധന വരുത്താന്‍ ശ്രീ സിമന്റിന് കഴിയും. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ സിമന്റിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ വികസന പദ്ധതിയാണ് ഈ ഏറ്റെടുക്കല്‍.

അറ്റാദായത്തില്‍ 2017ല്‍ മികച്ച പ്രകടനമാണ് ശ്രീ നടത്തിയത്. നാലാ പാദത്തില്‍ അറ്റാദായം 41.58 ശതമാനം വര്‍ധനയോടെ 520 മില്ല്യണ്‍ ഡോളറിലെത്തി. മൊത്തത്തിലുള്ള വരുമാനത്തിലും മികച്ച കുതിപ്പാണ്ടുണ്ടായത്.

1972ല്‍ പ്രവര്‍ത്തനമാരംഭിച്ച യൂണിയന്‍ സിമന്റ് യുഎഇയിലെ പ്രധാന കമ്പനികളിലൊന്നാണ്. റാസ് അല്‍ ഖൈമയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും. അബുദാബി സെക്യൂരിറ്റി എക്‌സേഞ്ചില്‍ ട്രേഡ് ചെയ്യപ്പെടുന്ന കമ്പനിയാണിത്.

 

Comments

comments

Categories: Arabia, Business & Economy