എസ്ബിഐ ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സുമായി ധാരണയില്‍

എസ്ബിഐ ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സുമായി ധാരണയില്‍

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കു വേഗത്തില്‍ പണമയക്കാം

മുബൈ: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമേരിക്കയിലെ ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സ് എല്‍എല്‍സിയുമായി ധാരണയിലെത്തി. 120-ല്‍ ഏറെ രാജ്യങ്ങളിലെ ആറു ബില്യണിലേറെ ജനങ്ങള്‍ക്കു സേവനമെത്തിക്കുന്ന ശൃംഖലയാണ് 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സിനുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുമായി സഹകരിക്കുന്ന ട്രാന്‍സ്ഫാസ്റ്റിന് വിവിധ രാജ്യങ്ങള്‍ക്കിടയിലുള്ള പണമയക്കല്‍ രംഗത്ത് നേതൃസ്ഥാനമാണുള്ളത്.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായി പണമയക്കാന്‍ ഈ ധാരണ സഹായകമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐയുടെ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ സിദ്ധാര്‍ത്ഥ സെന്‍ഗുപ്ത

വളരെ മല്‍സരാധിഷ്ഠിതമായ നിരക്കുകള്‍, അതിവേഗ പണം കൈമാറ്റം, വ്യക്തിഗത സേവനങ്ങളിലൂടെ പണം കൈമാറ്റത്തെക്കുറിച്ചറിയിക്കല്‍ തുടങ്ങി നിരവധി സവിശേഷതകളാണ് ട്രാന്‍സ്ഫാസ്റ്റിനുള്ളത്. എസ്ബിഐയുടെ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുജിത്ത് കുമാര്‍ വര്‍മ്മ, ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സമീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ധാരണയില്‍ ഒപ്പു വെച്ചത്.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായി പണമയക്കാന്‍ ഈ ധാരണ സഹായകമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐയുടെ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ സിദ്ധാര്‍ത്ഥ സെന്‍ഗുപ്ത ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy