ഹിമാലയൻ സ്ലീറ്റ് പരിമിതകാല പതിപ്പ് വിപണിയിൽ ; വിൽപന ഓൺലൈൻ വഴി

ഹിമാലയൻ സ്ലീറ്റ് പരിമിതകാല പതിപ്പ് വിപണിയിൽ ; വിൽപന ഓൺലൈൻ വഴി

 

‘എക്സ്പ്ലോറർ’ കിറ്റ് സഹിതമുള്ള ‘ഹിമാലയൻ സ്ലീറ്റ്’ പരിമിതകാല പതിപ്പ് റോയൽ എൻഫീൽഡ് വിപണിയിലിറക്കി. ഏറെ ഡിമാൻഡ് ഉള്ള മോഡലാണിത്. ചെന്നൈയിലെ നിരത്തിൽ 2.12 ലക്ഷം രൂപയാണു ബൈക്കിന്റെ പ്രാരംഭ വില. ഓൺലൈൻ വഴി മാത്രമാണ് ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുണ്ടാവുക.

500 യൂണിറ്റ് മാത്രമാണു വിപണിയിലിറക്കുകയെന്നും റോയൽ എൻഫീൽഡ് അറിയിച്ചു. ‘ഹിമാലയൻ സ്ലീറ്റി’നുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഈ 30 വരെയാണ് . ജനുവരി 30ന് ബുക്കിങ് തുകയായ 5,000 രൂപ അടയ്ക്കുന്ന 500 പേർക്കാവും ‘ഹിമാലയൻ സ്ലീറ്റ്’ വാങ്ങാൻ അവസരം ലഭിക്കുക.

Comments

comments

Categories: Auto, FK News
Tags: enfield

Related Articles