തന്നെ ഏറ്റുമുട്ടലിലൂടെ ഉന്‍മൂലനം ചെയ്യാന്‍ ഗൂഢാലോചനയെന്ന് പ്രവീണ്‍ തൊഗാഡിയ; കാണാതായ വിഎച്ച്പി നേതാവിനെ ആശുപത്രിയില്‍ നിന്ന് കണ്ടെത്തി

തന്നെ ഏറ്റുമുട്ടലിലൂടെ ഉന്‍മൂലനം ചെയ്യാന്‍ ഗൂഢാലോചനയെന്ന് പ്രവീണ്‍ തൊഗാഡിയ; കാണാതായ വിഎച്ച്പി നേതാവിനെ ആശുപത്രിയില്‍ നിന്ന് കണ്ടെത്തി

അഹമ്മദാബാദ് : രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ അപ്രത്യക്ഷനായ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്നെ വധിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണം ഉന്നയിച്ചു. പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഹിന്ദു ഐക്യത്തിന് വേണ്ടി സംസാരിച്ചതാണ് താന്‍ ചെയ്ത കുറ്റം. ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്ന് ഒരാള്‍ തനിക്ക് വിവരം തന്നെന്നും തൊഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസിനെതിരെ തൊഗാഡിയ ഉന്നയിച്ച ആരോപണം സംഘപരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്. ഇസഡ് പ്‌ളസ് സുരക്ഷയുള്ള തൊഗാഡിയ അത് ഒഴിവാക്കി പലാഡിയിലെ വിഎച്ച്പി ഓഫീസിന് മുന്നില്‍ നിന്ന് അറസ്റ്റ് ഒഴിവാക്കാന്‍ ഓട്ടോറിക്ഷയില്‍ രക്ഷപെടുകയായിരുന്നു. ഇതിന് ശേഷം മണിക്കൂറുകളോളം അദ്ദേഹത്തെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയില്‍ ഷാഹിബാഗില്‍ നിന്ന് പിന്നീട് കണ്ടെത്തിയ തൊഗാഡിയയെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വിഎച്ച്പി ഡല്‍ഹിയില്‍ നിന്നിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Comments

comments

Categories: FK News, Politics