ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് നാഗ്പൂര്‍ പൊലീസ്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് നാഗ്പൂര്‍ പൊലീസ്

നാഗ്പൂര്‍ : സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ജ. ബിഎച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നാഗ്പൂര്‍ പൊലീസ് വ്യക്തമാക്കി. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നും മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായെന്നും നാഗ്പൂര്‍ ജോയന്റ് കമ്മീഷണര്‍ ശിവാജി ബോഡ്‌കെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായടക്കമുള്ളവര്‍ ആരോപണം നേരിടുന്ന കേസിന്റെ വാദം കേട്ടിരുന്ന ജഡ്ജിയുടെ മരണം വിവാദമാക്കാനുള്ള ശ്രമം നടന്നിരുന്നു. പ്രശാന്ത് ഭൂഷണടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദേശ പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ലോയയുടെ മരണം സംബന്ധിച്ച് സംശയങ്ങളില്ലെന്നാണ് മകന്‍ അനൂജ് ലോയയും വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News, Politics

Related Articles