‘പദ്മാവത്’ ആയ പദ്മാവതി ഹരിയാനയിലും പ്രദര്‍ശിപ്പിക്കില്ല; ഉത്തര്‍പ്രദേശിലും നിരോധനം വന്നേക്കും

‘പദ്മാവത്’ ആയ പദ്മാവതി ഹരിയാനയിലും പ്രദര്‍ശിപ്പിക്കില്ല; ഉത്തര്‍പ്രദേശിലും നിരോധനം വന്നേക്കും

ന്യൂഡെല്‍ഹി : രജപുത്ര സംഘടനയായ കര്‍ണി സേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഹരിയാന സര്‍ക്കാരും വ്യക്തമാക്കി. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിനും രാജസ്ഥാനും മധ്യപ്രദേശിനും പുറമെ പദ്മാവതിന്റെ പ്രദര്‍ശനം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഹരിയാന. കര്‍ണി സേനക്ക് സ്വാധീനമുള്ള ഉത്തര്‍പ്രദേശിലും ചിത്രം നിരോധിച്ചേക്കുമെന്നാണ് സൂചന. ചിത്രം നിരോധിക്കുമോയെന്ന ചോദ്യത്തിന് താനൊരു ജ്യോതിഷിയല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. ബോളിവുഡ് പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ചിറ്റോര്‍ റാണി പദ്മാവതിയായും മുഗള്‍ ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയായും വേഷമിടുന്ന സിനിമ ജനുവരി 25നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. പദ്മാവതിയെ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിച്ചെന്നും ചരിത്രം വളച്ചൊടിച്ചെന്നും ആരോപിച്ചാണ് രജപുത്ര സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.

Comments

comments

Categories: FK News, Movies, Politics