യുവതിയെ മതം മാറ്റി നാടുകടത്താൻ ശ്രമിച്ച കേസിൽ എൻഐഎ കേരള പൊലീസിനോട് വിവരങ്ങൾ തേടി

യുവതിയെ മതം മാറ്റി നാടുകടത്താൻ ശ്രമിച്ച കേസിൽ എൻഐഎ കേരള പൊലീസിനോട് വിവരങ്ങൾ തേടി

കൊച്ചി : യുവതിയെ മതം മാറ്റി സിറിയയിലേക്ക് നാടുകടത്താൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. കേസിന്റെ വിവരങ്ങൾ എൻഐഎ കേരള പൊലീസിൽ നിന്ന് തേടി. പ്രതികളുടെ ഐഎസ് ബന്ധം പരിശോധിക്കും. പറവൂരിൽ അറസ്റ്റിലായ പ്രതികളായ ഫയാസ്, സിയാദ് എന്നീ പ്രതികളെ ബംഗലൂരുവിലെത്തിച്ച് തെളിവെടുക്കും. മുഖ്യപ്രതി റിയാസ് ബംഗലൂരുവിൽ വെച്ചാണ് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനു ശേഷം മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് കാഴ്ചവെക്കാൻ സിറിയയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. പ്രതി ഇപ്പോൾ സൗദി അറേബ്യയിലേക്ക് കടന്നിരിക്കുകയാണ്.

Comments

comments

Categories: FK News, Politics
Tags: IS, Kerala, NIA Team