ഇസ്രായേല്‍ പ്രധാനമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നു; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തും

ഇസ്രായേല്‍ പ്രധാനമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നു; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തും

ആഗ്ര : ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കുകയാണ്. ഭാര്യ സാറയോടൊപ്പമാണ് അദ്ദേഹം ലോകവിസ്മയം കാണാനെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിച്ചു. യോഗിയോടൊപ്പം ഉച്ചവിരുന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം ‘റായ്‌സീന ഡയലോഗ്’ ഉത്ഘാടനം ചെയ്ത് സംസാരിക്കും

Comments

comments

Categories: FK News, Politics