എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധന

എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധന

ഈജിപ്റ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മികച്ച വളര്‍ച്ച നേടാനാണ് ബാങ്കിന്റെ ശ്രമം

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് മികച്ച നാലാംപാദഫലങ്ങള്‍. ബാങ്കിന്റെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായത്. നാലാം പാദത്തില്‍ അറ്റാദായം 593.15 മില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെയുള്ള അറ്റാദായം 2.27 ബില്ല്യണ്‍ ഡോളറായി മാറിയിട്ടുണ്ട്. പ്രതിവര്‍ഷം 15 ശതമാനം എന്ന വളര്‍ച്ചാനിരക്കിലാണ് ബാങ്ക് മുന്നേറുന്നത്.

അറ്റ പലിശവരുമാനത്തില്‍ ഏഴ് ശതമാനമാണ് വര്‍ധന. മികച്ച വായ്പാ വളര്‍ച്ചയും ബാങ്ക് രേഖപ്പെടുത്തുന്നുണ്ട്. ചെലവ് നിയന്ത്രിച്ചതും ഉയര്‍ന്ന വരുമാനവുമാണ് ഈ മികച്ച ഫലത്തിന് കാരണമെന്ന് ഗ്രൂപ്പ് സിഇഒ ഷെയന്‍ നെല്‍സണ്‍ പറഞ്ഞു. മികച്ച പാദഫലങ്ങളെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കാനും ബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്.

അതിഗംഭീര പ്രകടനമാണ് 2017ല്‍ എമിറേറ്റ്‌സ് എന്‍ബിഡി നടത്തിയിരിക്കുന്നത്. റെക്കോഡ് വാര്‍ഷിക ലാഭമാണിത്-എമിറേറ്റ്‌സ് എന്‍ബിഡി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഹെഷാം അബ്ദുള്ള അല്‍ ഖാസിം പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആദ്യ ശാഖ എമിറേറ്റ്‌സ് എന്‍ബിഡി തുടങ്ങിയിരുന്നു. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നടത്തുമെന്ന് അല്‍ ഖാസിം വ്യക്തമാക്കി. ഈജിപ്റ്റില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ബിസിനസ് നേടാനാണ് ഇനി ബാങ്കിന്റെ ശ്രമം.

2018ല്‍ യുഎഇയുടെ വളര്‍ച്ചാനിരക്ക് 3.4 ശതമാനത്തിലേക്ക് എത്തുമെന്നാണ് ബാങ്ക് കരുതുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങള്‍ എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia, Business & Economy