ചുരുങ്ങിയ ചെലവിൽ സംരംഭം ; തുടങ്ങാം നാപ്കിൻ നിർമാണം

ചുരുങ്ങിയ ചെലവിൽ സംരംഭം ; തുടങ്ങാം നാപ്കിൻ നിർമാണം

സാധ്യതകൾ ഏറെയുള്ള മേഖലയാണ് കുറഞ്ഞ വിലയുടെ സാനിറ്ററി നാപ്‌കിന്‍ നിർമാണം. കേരളത്തിലെ സ്‌ത്രീകളില്‍ ഏകദേശം മൂന്നു ശതമാനം മാത്രമേ ഇത്‌ ഉപയോഗിക്കുന്നുള്ളൂവെന്നാണ്‌ കണക്ക്‌. ബാക്കിയുള്ള 97 ശതമാനം ഇതില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ കാരണം വില തന്നെയാണ്‌. അവരിലേക്കാണ്‌ പുതിയ സംരംഭകന്‍ ഇറങ്ങി ചെല്ലേണ്ടത്‌.

ഈ മേഖലയിൽ കൂടുതലായുള്ള ബഹുരാഷ്ട്രകമ്പനിയുടെ കുത്തക പൊളിച്ചെഴുതിക്കൊണ്ട് വേണം ഈ രംഗത്തേക്ക് കടന്നു വരാൻ. ഇതിനുള്ള മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും വിപണിയില്‍ ലഭ്യമാണ്‌. രണ്ട്‌ ദിവസത്തെ പരിശീലനം പൂർത്തിയാക്കാനും സാധിക്കും. 750 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള കെട്ടിടവും മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും ഒരുക്കി ചെറിയ നിലയില്‍ തുടങ്ങാന്‍ ഒരു ലക്ഷം രൂപ മതിയാകും.

പത്ത്‌ മുതൽ പന്ത്രണ്ട് തൊഴിലാളികള്‍ എട്ട്‌ മണിക്കൂര്‍ ജോലി ചെയ്‌താല്‍ 1000 പീസ്‌ ഉല്‍പ്പാദിപ്പിക്കാനാകും. നിലവില്‍ സാനിറ്ററി നാപ്‌കിനുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലേഡീസ്‌ സ്റ്റോറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ കുറഞ്ഞ വിലക്ക് നിർമിക്കുന്ന നാപ്കിന് കൂടുതൽ വിപണി കണ്ടെത്താനാകും.സ്‌കൂളുകള്‍, ലേഡീസ്‌ ഹോസ്റ്റലുകള്‍, സ്‌ത്രീകള്‍ അധികമായി ജോലി ചെയ്യുന്ന തൊഴില്‍ ശാലകള്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ നേരിട്ട്‌ എത്തിക്കുക.

Comments

comments

Tags: napkin