‘ഗരീബി ഹഠാവോ’ കോണ്‍ഗ്രസിന് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നെന്ന് പ്രധാനമന്ത്രി

‘ഗരീബി ഹഠാവോ’ കോണ്‍ഗ്രസിന് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നെന്ന് പ്രധാനമന്ത്രി

ബാര്‍മര്‍ : മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും പാവപ്പെട്ടവരുടെ മുന്നില്‍ ബാങ്കുകളുടെ വാതില്‍ ഒരിക്കലും തുറന്നില്ല. ജന്‍ധന്‍ യോജനയിലൂടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. പാവപ്പെട്ടവര്‍ക്കും ബാങ്കുകളുടെ സൗകര്യം ഉപയോഗിക്കാനായി. 40 വര്‍ഷത്തോളം സൈനികര്‍ക്കുള്ള ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ കോണ്‍ഗ്രസ് വൈകിപ്പിച്ചു. 2014 തെരഞ്ഞെടുപ്പിന് മുന്‍പ് നാമമാത്രമായ ഒരു തുക നല്‍കി സൈനികരെ വഞ്ചിച്ചു. ഒആര്‍ഒപി നടപ്പാക്കുകയെന്നത് ബിജെപിയുടെ ഉത്തരവാദിത്തമായിരുന്നെന്നും രാജസ്ഥാനിലെ ബാര്‍മറില്‍ എച്ച്പിസിഎല്ലിന്റെയും രാജസ്ഥാന്‍ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ എണ്ണ ശുദ്ധീകരണ ശാല ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: FK News, Politics