മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ സാക്ഷരതയ്ക്ക് യത്‌നിക്കുന്നു: മീതുല്‍ പട്ടേല്‍

മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ സാക്ഷരതയ്ക്ക് യത്‌നിക്കുന്നു: മീതുല്‍ പട്ടേല്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സേവനങ്ങള്‍ സൃഷ്ടിക്കുകയും ഡിജിറ്റല്‍ സാക്ഷരതയിലൂടെ രാജ്യത്തെ ജനതയുടെ ശാക്തീകരണം യാഥാര്‍ഥ്യമാക്കുകയുമാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മീതുല്‍ പട്ടേല്‍.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മൂന്നു തൂണുകളെയും പിന്തുണക്കുന്ന ഫഌറ്റ്‌ഫോമുകളും സാങ്കേതിക വിദ്യകളും പരിഹാര മാര്‍ഗങ്ങളും മൈക്രോസോഫ്റ്റിനുണ്ട്. ഡിജിറ്റല്‍ പാശ്ചാത്തല സൗകര്യങ്ങള്‍ പൗരന്മാര്‍ക്ക് പ്രദാനം ചെയ്യുക, ഡിജിറ്റല്‍ പൗരസേവനങ്ങള്‍ സൃഷ്ടിക്കുക, ഡിജിറ്റല്‍ സാക്ഷരത നല്‍കിക്കൊണ്ട് പൗരന്മാരെ ശാക്തീകരിക്കുക തുടങ്ങിയവയാണ്അവ- പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചാ വേഗതയില്‍ ക്ലൗഡ് ടെക്‌നോളജി നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. പ്രാദേശിക ഡാറ്റ സെന്ററുകള്‍ വേണമെന്നതുള്ളതാണ് ക്ലൗഡ് സാങ്കേതിക വിദ്യയുടെ കടന്നുവരവിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള ആദ്യത്തെ കാര്യം. ഡാറ്റയ്ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞാല്‍ അതു ലഭിക്കുന്ന സമയവും അതിന്റെ വേഗതയും പ്രധാനപ്പെട്ടതായ സാഹചര്യവും ഡാറ്റ പരമാധികാര ആവശ്യകതയുമൊക്കെയാണ് ക്ലൗഡ് സാങ്കേതിക വിദ്യക്കു മുന്നിലെ കടമ്പകള്‍. ക്ലൗഡിന്റെ ശക്തിയെ ഉപയോഗപ്പെടുത്താനുള്ള ആപ്ലിക്കേഷനുകള്‍ വേണമെന്നുള്ളതും പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy