ലെക്‌സസ് എല്‍എസ് 500എച്ച് ഇന്ത്യയില്‍

ലെക്‌സസ് എല്‍എസ് 500എച്ച് ഇന്ത്യയില്‍

ലക്ഷ്വറി വേരിയന്റിന് 1.77 കോടി രൂപയും അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 1.82 കോടി രൂപയും ഡിസ്റ്റിന്‍ക്റ്റ് വേരിയന്റിന് 1.93 കോടി രൂപയുമാണ് വില

ന്യൂഡെല്‍ഹി : ജാപ്പനീസ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലെക്‌സസിന്റെ ഫഌഗ്ഷിപ്പ് മോഡലായ എല്‍എസ് 500 എച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലക്ഷ്വറി വേരിയന്റിന് 1.77 കോടി രൂപയും അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 1.82 കോടി രൂപയും ഡിസ്റ്റിന്‍ക്റ്റ് വേരിയന്റിന് 1.93 കോടി രൂപയുമാണ് വില. മെഴ്‌സിഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി എ8 എല്‍, ജാഗ്വാര്‍ എക്‌സ്‌ജെ എല്‍ എന്നിവയാണ് ലെക്‌സസ് എല്‍എസ് 500 എച്ചിന്റെ എതിരാളികള്‍.

എന്‍എക്‌സ് 300 എച്ച് പുറത്തിറക്കിയതിന് പിന്നാലെയാണ് ലെക്‌സസ് പുതിയ ഫഌഗ്ഷിപ്പ് സെഡാന്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ പുറത്തിറക്കുന്ന മറ്റ് ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ലെക്‌സസ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയില്‍ ലെക്‌സസിന്റെ നാലാമത്തെ ഹൈബ്രിഡ് കാറാണ് എല്‍എസ് 500 എച്ച്. കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ പിന്നാലെ വരുമെന്ന് കമ്പനി വ്യക്തമാക്കി.

സ്ലീക്ക് ആന്‍ഡ് ബോള്‍ഡ് ഡിസൈനാണ് ഓള്‍-ന്യൂ എല്‍എസ് കാഴ്ച്ചവെയ്ക്കുന്നത്. ലെക്‌സസിന്റെ ഡിസൈന്‍ ഭാഷ കാറില്‍നിന്ന് വായിച്ചെടുക്കാം. ആഡംബര വാഹനങ്ങള്‍ക്കുള്ള ലെക്‌സസിന്റെ ഓള്‍-ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചറിലാണ് (ജിഎ-എല്‍) എല്‍എസ് 500 എച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ലെക്‌സസിന്റെ നാലാമത്തെ ഹൈബ്രിഡ് കാറാണ് എല്‍എസ് 500 എച്ച്. കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ പിന്നാലെ വരും

3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ആഡംബര സെഡാന് കരുത്ത് പകരും. 350 ബിഎച്ച്പിയാണ് കംബൈന്‍ഡ് ഔട്ട്പുട്ട്. മറ്റ് കാറുകളിലേതുപോലെ, ഇസിവിടി ട്രാന്‍സ്മിഷനാണ് ലെക്‌സസ് എല്‍എസ് 500 എച്ചിന് ലഭിച്ചിരിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിനോ ലെക്‌സസിന്റെ ന്യൂ-ഏജ് ഇ-4 ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിനോ പവര്‍ കൈമാറും.

Comments

comments

Categories: Auto