ജിയോ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു; മുമ്പത്തേക്കാൾ ലാഭകരം

ജിയോ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു; മുമ്പത്തേക്കാൾ ലാഭകരം

പുതിയ നിരക്കുകളുമായി ജിയോ വീണ്ടും. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച റിലയൻസ് ജിയോ ഇന്നു മുതൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. റീചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുമെന്ന ഓഫറാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.

398 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായി നൽകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാൻ കഴിയുക. ജനുവരി 16 മുതൽ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക

Comments

comments

Tags: Jio