ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ഇസ്രയേല്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ഇസ്രയേല്‍

ന്യൂഡെല്‍ഹി: സ്വന്തം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇസ്രയേല്‍ ക്ഷണിച്ചു . ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായി ഇന്ത്യ-ഇസ്രയേല്‍ ബിസിനസ് ഇന്നൊവേഷന്‍ ഫോറം രൂപീകരിച്ചതിനോടനുബന്ധിച്ചാണ് ക്ഷണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യ-ഇസ്രയേല്‍ ബിസിനസ് ഉച്ചകോടിയോടനുബന്ധിച്ചാണ് ഫോറം രൂപീകരിച്ചത്.

കൃഷി, ഫുഡ്‌ടെക്, സൈബര്‍ സുരക്ഷ, പ്രതിരോധം, സോഫ്റ്റ്‌വെയര്‍, ഐടി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 74 ഇസ്രയേല്‍ കമ്പനികളില്‍ നിന്നുള്ള 100 ലധികം പ്രതിനിധികളാണ് ഫോറത്തിന്റെ ഭാഗമായത്. കൂടാതെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുമായി സഹകരിച്ചുകൊണ്ട് ഇസ്രയേല്‍ ഇന്നൊവേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 20 ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളിലെ അംഗങ്ങളടങ്ങിയ പ്രതിനിധി സംഘവും ഫോറത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയിലെ ഒരു പരിപാടിയില്‍ ആദ്യമായാണ് ഇത്രയധികം ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായി ഇന്ത്യ-ഇസ്രയേല്‍ ബിസിനസ് ഇന്നൊവേഷന്‍ ഫോറം രൂപീകരിച്ചതിനോടനുബന്ധിച്ചാണ് ഇസ്രയേലിന്റെ ക്ഷണം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് -സംരംഭകത്വ ശേഷിയുള്ള സമ്പദ്ഘടനയും എണ്ണമറ്റ ടെക് സ്റ്റാര്‍ട്ടപ്പുകളുമുള്ള ഇസ്രയേല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് വളരാന്‍ വളരെ അനുയോജ്യമായ സ്ഥലമായിരിക്കുമെന്ന് ഇസ്രയേല്‍ ഇക്കണോമിക് ആന്‍ഡ് ട്രേഡ് മിഷന്‍ മേധാവി ബറാക് ഗ്രാനോട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പ്പറേറ്റുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് ടെക്‌നോളജി സേവനങ്ങളും ബിസിനസ് അവസരങ്ങളും പ്രദാനം ചെയ്യുകയെന്നതാണ് ഇന്ത്യ-ഇസ്രയേല്‍ ബിസിനസ് ഇന്നൊവേഷന്‍ ഫോറം ലക്ഷ്യമിടുന്നത്.

ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ പത്തിലേറെ സഹകരണ കരാറുകള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും. അശോക് ലെയ്‌ലാന്റും ക്ലീന്‍ എനര്‍ജി സംവിധാനത്തിന്റെ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനിയായ ഫിനെര്‍ജിയും, ആന്ധ്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന ഇലക്ട്രോണിക് ആന്‍ഡ് ഐടി വിഭാഗവും ഇസ്രയേല്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍, സംയുക്ത സൈബര്‍ സുരക്ഷ സേവനം വികസിപ്പിക്കുന്നതിനായി ടെക്എമ്മും കോണ്‍ടെസ്റ്റ്‌സ്‌പേസ് സൊലൂഷന്‍സ് ലിമിറ്റഡും തുടങ്ങിയവര്‍ തമ്മിലാണ് പ്രധാന സഹകരണ കരാറുകള്‍ യാഥാര്‍ത്ഥ്യമാകുക. കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്-എംപ്രസ്റ്റ്, ധാംപൂര്‍ ഷുഗര്‍മില്‍ പ്രൈവറ്റ് ലിമിറ്റഡ്-അയാല വാട്ടര്‍ ആന്‍ഡ് ഇക്കോളജി, ബെസ്റ്റ് ഗ്രൂപ്പ്-കോര്‍ട്ടിക്ക ലിമിറ്റഡ് എന്നിവര്‍ തമ്മിലും ധാരണാപത്രം ഒപ്പുവെക്കും.

‘ഇന്ത്യയിലെയും ഇസ്രയേലിലെയും സംരംഭകരുടെ ഡിഎന്‍എയില്‍ വളരെയേറെ സാമ്യമുണ്ട്. വലിയ കമ്പനികള്‍ക്ക് വിപണി തേടുന്ന ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിപണിയാണ് ഇസ്രയേല്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് രാജ്യത്തെ വിവിധ മേഖലകളിലെ വെല്ലുവിൡകള്‍ക്ക് പരിഹാരം കാണുന്നതിന് ഇസ്രയേലിലെ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്താന്‍ കഴിയും.’ സ്റ്റാര്‍ട്ട്-അപ്പ് നേഷന്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വെന്‍ഡി സിംഗര്‍ പറഞ്ഞു.

Comments

comments

Categories: FK News, World