നാനോ, കുടില്‍ വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ ആനുകൂല്യം

നാനോ, കുടില്‍ വ്യവസായങ്ങള്‍ക്ക്  ബാങ്ക് വായ്പയില്‍ ആനുകൂല്യം

തിരുവനന്തപുരം: ഉല്‍പാദന പ്രക്രിയയിലും ജോബ് വര്‍ക്കിലും ഏര്‍പ്പെട്ടിരിക്കുന്ന നാനോ, കുടില്‍ വ്യവസായങ്ങളില്‍ ബാങ്ക് വായ്പ കൈപ്പറ്റിയ സംരഭകര്‍ക്ക്് ആനുകൂല്യം നല്‍കും. അഞ്ച് ലക്ഷം വരെ മുതല്‍ മുടക്കില്‍ ആരംഭിച്ച, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് വൈറ്റ് കാറ്റഗറിയില്‍പ്പെടുന്ന നാനോ, കുടില്‍ വ്യവസായങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ഇത്തരം സംരംഭകര്‍ക്ക് ബാങ്കില്‍ നിന്നും സ്ഥിര മൂലധന നിക്ഷേപ വായ്പയിന്‍മേല്‍ ആദ്യത്തെ മൂന്ന് വര്‍ഷം നല്‍കിയ പലിശയുടെ ആറ് മുതല്‍ എട്ട് ശതമാനം വരെ റീഇംബേഴ്‌സ് ചെയ്ത് കൊടുക്കും. മറ്റേതെങ്കിലും ഏജന്‍സികളില്‍ നിന്നോ വകുപ്പുകളില്‍ നിന്നോ ഈ വായ്പയുമായി ബന്ധപ്പെട്ട് ഇളവ് ലഭിച്ചവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഇല്ല. വിലാസം: ജില്ലാ വ്യവസായ കേന്ദ്രം, ഗാന്ധി റോഡ്, കോഴിക്കോട്, ഫോണ്‍: 2765770, 2766563, താലൂക്ക് വ്യവസായ ഓഫീസ്, വടകര, ഫോണ്‍: 0496 2515166, കൊയിലാണ്ടി 9447446038, കോഴിക്കോട് 0495 2766036.

 

Comments

comments