ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടും ; ടെസ്‌ലക്ക് എതിരാളിയായി ഇമോഷൻ

ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടും ; ടെസ്‌ലക്ക് എതിരാളിയായി  ഇമോഷൻ

എലോൺ മസ്കിനെയും ടെസ്‌ലയെയും നേരിടാൻ ഹെനറിക് ഫിസ്കർ എത്തുന്നു. 1.29 ലക്ഷം ഡോളർ(ഏകദേശം 82.16 ലക്ഷം രൂപ) വിലമതിക്കുന്ന ആഡംബര, വൈദ്യുത കാറുമായിട്ടാണ് ബി എം ഡബ്ല്യുവിന്റെയും ആസ്റ്റൻ മാർട്ടിന്റെയുമൊക്കെ ഡിസൈനറായിരുന്ന ഫിസ്കർ വരുന്നത്.

ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ്)യിലാണു ഫിസ്കറുടെ ‘ഇമോഷൻ’ ആദ്യമായി പ്രദർശിപ്പിച്ചത്. ‘ഇമോഷനി’ലൂടെ വാഹനലോകത്തേക്ക് മടങ്ങാനാണ് ഫിസ്കരുടെ പ്ലാൻ. 2013ൽ അദ്ദേഹം അവതരിപ്പിച്ച ആദ്യ കാർ അധികം വൈകാതെ പിൻവലിക്കേണ്ടി വന്നിരുന്നു.

പുതിയ വൈദ്യുതകാർ ആയ ‘ഇമോഷൻ’ ഉടമസ്ഥരിലെത്താൻ രണ്ടു വർഷം വേണ്ടിവരുമെന്നാണു പ്രതീക്ഷ. എക്സ്റ്റൻഡഡ് ഡ്രൈവിങ് റേഞ്ച് പോലുള്ള സൗകര്യങ്ങൾ കൂടിയാവുന്നതോടെ ഇപ്പോൾ വൈദ്യുത കാറുകളിൽ മതിപ്പില്ലാത്തവരും ‘ഇമോഷൻ’ തേടിയെത്തുമെന്നു തന്നെയാണ് ഫിസ്കർ പ്രതീക്ഷിക്കുന്നത്

Comments

comments

Categories: Auto, FK News